കോമിക് ബോയ് 8 [Fang leng]

Posted by

ജൂലി :വേണ്ട പീറ്റർ ഞാൻ നല്ലത് തരും മര്യാദയ്ക്ക് കിടന്നോ

പീറ്റർ :പ്ലീസ് ഞാൻ ഒന്നും ചെയ്യില്ല ജൂലി ഞാൻ ഒരു പാവമല്ലേ

ജൂലി :നിന്റെ പാവത്തനമൊക്കെ ഞാൻ ഇന്ന്‌ കണ്ടതാ മനുഷ്യൻ ശ്വാസം മുട്ടി ചത്തില്ലെന്നേ ഉള്ളു

പീറ്റർ :ഓ ഇപ്പോൾ കുറ്റം എന്റെതായി ആദ്യം തുടക്കമിട്ടത് ആരാണെന്ന് ആലോചിച്ചു നോക്ക്

ജൂലി :അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നേ മിണ്ടാതെ കിടന്നോ ചെറുക്കാ

പീറ്റർ :എനിക്ക് ഇത് തന്നെ വരണം

ജൂലി :അതേ പീറ്റർ

ജൂലി വീണ്ടും സംസാരിക്കാൻ തുടങ്ങി

പീറ്റർ :ഇനിയിപ്പോൾ എന്താ

ജൂലി :ഒരു കാര്യം കൂടി ചോദിച്ചോട്ടേ

പീറ്റർ :ഇതിനൊരു അവസാനമില്ലേ

ജൂലി :സോറി പീറ്റർ ഇത് കൂടി പ്ലീസ്

പീറ്റർ :എന്നോട് ഇവിടെ കിടക്കാൻ പറഞ്ഞപ്പോഴേ ഞാൻ കരുതിയതാ എന്റെ ഉറക്കം പോയെന്ന് എന്തായാലും ചോദിക്ക്

ജൂലി :അത് പീറ്റർ എന്നെ ഇഷ്ടപെടാനുള്ള കാരണമെന്താ

പീറ്റർ :ഈ പാതിരാത്രി ചോദിക്കാൻ പറ്റിയ ചോദ്യം

ജൂലി :ഒന്ന് പറ പീറ്റർ

പീറ്റർ :അതാ ഞാനും ആലോചിക്കുന്നത് എന്ത് കണ്ടിട്ടാ ഞാൻ ഈ സാധനത്തിനെ ഇഷ്ടപ്പെട്ടതെന്ന്

ജൂലി :അപ്പോൾ എനിക്ക് ഇഷ്ടപ്പെടാൻ മാത്രം ഒന്നുമില്ലല്ലേ നീ ഇനി ഇവിടെ കിടക്കണ്ട റൂമിലേക്ക്‌ തന്നെ പൊക്കോ

പീറ്റർ :അപ്പോൾ എനിക്ക് തിരികെ പോകാൻ തോന്നിയാലോ

ജൂലി :എങ്കിൽ അങ്ങ് പൊക്കോ

പീറ്റർ പതിയെ ചിരിച്ചുകൊണ്ട് ജൂലിയുടെ നേരെ തിരിഞ്ഞു കിടന്നു

ജൂലി :എന്തിനാ ഇങ്ങോട്ട് തിരിഞ്ഞത്

പീറ്റർ :വെറുതേ ഒരു രസം

ജൂലി :അതൊന്നും വേണ്ട മര്യാദക്ക് തിരിഞ്ഞു കിടന്നോ

ഇത് കേട്ടതോടെ പീറ്റർ മുഖം ജൂലിയുടെ അടുത്തേക്ക് കൊണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *