ഇവളെന്തൊക്കെയാ പറയുന്ന?.പറഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ കൂടിയും.പെട്ടന്നു ഞാൻ പറഞ്ഞു പോയി
“ചന്തിയോ..”
“എന്താ ശെരിയല്ലേ….അവളുടെ ചന്തി നീ ശ്രദ്ധിച്ചില്ലേ?”
“മ്മ് ഹ്മ്മ് ” ഞാൻ ഇല്ലെന്നു ചുമല് കുലുക്കി തല താഴ്ത്തി. ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇവളോട് എങ്ങനെയാ പറയാ. കണ്ണിൽ നോക്കി കള്ളം പറഞ്ഞാൽ അവൾ കണ്ടുപിടിക്കും.
“നേരെ നോക്കി പറയടാ….” ദേവുവിന്റെ ആക്കിയുള്ള പറച്ചിൽ പെട്ടു.ഞാൻ തലപൊക്കി ഒന്ന് ഇളിച്ചു. ചൂണ്ടുവിരൽ കാട്ടി ഞാൻ പറഞ്ഞു
“ചെറുതായിട്ട്…”
“ഹാ അങ്ങനെ പറ അപ്പൊ ആരാ കാണാൻ കൂടുതൽ ഭംഗി അച്ചുവല്ലേ ” ദേവു വീണ്ടും ചോദ്യം ആവർത്തിച്ചപ്പോ അറിയാതെ ആ ഒഴുക്കിൽ തലയാട്ടി.അവൾ പെട്ടന്ന് മുഖം കറുപ്പിച്ചു. ചുമന്ന ചുണ്ടുകൾ പുറത്തേക്ക് പിളർത്തി
“അല്ലേലും നിനക്ക് അച്ചുവിനെയാ ഇഷ്ടം എനിക്കറിയാം ” ഓഹ് തുടങ്ങി. ഇത്രൊയൊക്കെ അച്ചുവിനെ പുകഴ്ത്തിയതു കണ്ടപ്പോൾ ഞാൻ കരുതി ഇവൾക്ക് ഒട്ടും അസൂയ ഇല്ലെന്നു. അവസാനം കൊണ്ടുപോയി എനിക്ക് പണി തന്നു.
തലവെട്ടിച്ചു ചിന്തിച്ചിരിക്കുന്ന സാധനം മൈൻഡ് വെക്കാതെ നിൽക്കാണ്. സാധാരണ ഇവൾ കാണിക്കാത്തതാണ്.ഈ ഈയിടെയായി ഇവൾക്ക് ചെറിയ മാറ്റമുണ്ടോയെന്നൊരു സംശയം.കുശുമ്പും കൊഞ്ചലും ഇവൾക്കെന്താ പറ്റിയെ?
പാവം ഇരിക്കുന്ന കണ്ടാൽ ആരായാലും കൊഞ്ചിച്ചു പോവും. ഞാൻ അവളുടെ എടുത്ത് ചെന്നിരുന്നു.
“അതേ കുശുമ്പി പാറു…” അവളുടെ രണ്ടു കവിളും കൂട്ടി വലിച്ചു ഞാൻ വിളിച്ചു.
“പോടാ…. നീ പോയി അച്ചുനെ കൊഞ്ചിച്ചോ. “അവൾ കുതറി എന്നെ തട്ടി മാറ്റി
” എന്നാൽ ശെരി ഞാൻ അവളെ കൊഞ്ചിച്ചോളാം…ഇത്രനേരം താഴെമുതൽ എടുത്ത് കൊണ്ടുവന എന്നോട് തന്നെ നീ ഇത് പറയണം എനിക്ക് സ്നേഹമില്ലാന്നു. ഇതിന് പകരം ആ അച്ചുവിനെ എടുത്താൽ മതിയായിരിന്നു “