എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

നാളെയാവട്ടെ അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കണം. എൻറെ ശമ്പളം ഞാൻ അക്കൗണ്ടിൽ തന്നെയാണ് ഇട്ടിരുന്നത്. എൻറെ വീട്ടിൽ ഈ പൈസയുടെ ആവശ്യം ഇപ്പോൾ തൽക്കാലത്തേക്ക് ഇല്ല. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോന്നു. നാളെ ജോലിക്ക് പോകണം, ഒരു സമയവും ഫ്രീയായി കിട്ടാത്ത ജോലിയാണ്. ഞാൻ എൻറെ പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടിയാണ് ഇത്രയും കഷ്ടപ്പെടുന്നത്. പക്ഷേ പെണ്ണ് തൽക്കാലത്തേക്കെങ്കിലും എന്നോട് പിണങ്ങി പോയിരിക്കുകയാണ്. ഇതൊക്കെ ആലോചിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു, വെളുപ്പിന് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ തന്നെ സീതയുടെ എഴുന്നള്ളിപ്പ് അറിയിച്ചുകൊണ്ട് കോളിംഗ് ബെൽ മുഴങ്ങി. ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു വാതിൽ തുറക്കുമ്പോൾ എന്നും കണിയരുളുന്നതുപോലെ ചിരിച്ചുകൊണ്ട്
സീത : എന്തൊരു ഉറക്കം ആണണ്ണ. എത്ര ബെല്ലടിച്ച് അറിയാമോ? ഞാൻ പെട്ടെന്ന് പേടിച്ചു, കഴിഞ്ഞദിവസം ബോധമില്ലാതെ ആയോയെന്നറിയില്ലല്ലൊ. ഒന്നുകൂടി അടിക്കാം എന്ന് കരുതി അടിച്ച അപ്പോഴാണ് അണ്ണൻ വാതിൽ തുറന്നത്. ഇതാ ചായ. രാവിലെ കാപ്പി കുടിക്കാൻ ഇനി ഞാൻ വന്ന് വിളിക്കേണ്ടല്ലോ?
ഞാൻ: ഞാൻ എത്തിക്കോളാം.
സീത: അസുഖം വന്നു അതിൻറെ ക്ഷീണം ഒന്നും മാറിയിട്ടില്ല, മുഖത്ത് നല്ല ക്ഷീണമുണ്ട്. ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ മറക്കണ്ട.
കളിയാക്കിക്കൊണ്ട്
ഞാൻ: ശരി, അമ്മേ.
സീത: കളിയാക്കിക്കൊ, കളിയാക്കിക്കെ. ഞാൻ ഇല്ലായിരുന്നെങ്കിൽ, ഇവിടെ കിടന്നു ചത്തു പോയേനെ.
പെട്ടെന്ന് അറിയാതെ എൻറെ വായിൽ നിന്നും
ഞാൻ: അതായിരുന്നു നല്ലത്.
സീത: അണ്ണാ. ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, എന്നോട് പൊറുക്കണം.
ഇതും പറഞ്ഞ് കരയാനുള്ള ഭാവത്തിൽ സീത നിൽക്കുമ്പോൾ
ഞാൻ: അയ്യേ. ചീതമ്മ അങ്ങനെ പറഞ്ഞതുകൊണ്ടല്ല ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ. വെറുതെ മനുഷ്യൻ്റെ മൂഡ് കളയാൻ, ഞാൻ വന്നോളാം.
സീത കണ്ണുകൾ തുടച്ച് വീട്ടിലേക്ക് മടങ്ങിപ്പോയി. ഞാൻ പെട്ടെന്ന് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും ചേട്ടൻ പോയിട്ടുണ്ടായിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ
സീത: അണ്ണന് ഒരു വണ്ടി വാങ്ങി കൂടെ? അപ്പോൾ ഓഫീസിൽ പോകാനും വരാനും എല്ലാം എളുപ്പമാവും ആയിരുന്നല്ലോ?
ഞാൻ: നോക്കണം.
ഞാൻ കാപ്പികുടിയും കഴിഞ്ഞ് ചേച്ചി തന്ന ചോറിന് പൊതിയുമായി പുറത്തേക്കിറങ്ങുമ്പോൾ
സീത: ചോറ് മുഴുവൻ കഴിക്കണേ. നല്ല ക്ഷീണമുണ്ട് അത് മാറട്ടെ
ഞാൻ: കഴിച്ചോളാം അമ്മുമ്മെ. ഇത് കഴിഞ്ഞ ജന്മത്തിൽ മുത്തശ്ശിയായിരുന്നുവെന്ന് തോന്നുന്നു അല്ലേ ചേച്ചി.
ഇതും പറഞ്ഞ് ഞാൻ ഓഫീസിലേക്ക് പോയി. ഇനി ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാലുനേരം വിളിക്കാൻ ആരുമില്ലല്ലോ. ഉണ്ടായിരുന്ന ആൾ വാശിയും കാണിച്ചു ഓടി ഇരിക്കുകയാണ്. അത് എവിടെ വരെ ഓടും എന്ന് നോക്കാം, ” ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെ ചാടിയാൽ ചട്ടിയിൽ” എന്ന് പറഞ്ഞതുപോലെ. എവിടെ വരെ പോകുമെന്ന് നോക്കാം. പ്രകാശനേയും സുധിയെയും വിളിക്കണമെന്നൊക്കെ ആലോചിച്ച് ഓഫീസിൽ ചെന്നപ്പോൾ, നല്ല

Leave a Reply

Your email address will not be published. Required fields are marked *