അവർ വലിയ പാറയുടെ മുകളിൽ കയറി….!
ആദ്യം തന്നെ വിജയുടെ ദൃഷ്ടി പോയത്
കുളിത്തൊട്ടിയിലേക്ക് ആണ്… പക്ഷെ അവന് അതിൽ ആകെ കാണാൻ കഴിഞ്ഞത് നിറഞ്ഞു കിടക്കുന്ന താമരയിതളുകൾ ആണ്….
“”””സാമി ഇതിലെന്താ…?””””
വിജയ് കുളിതൊട്ടിയിൽ നിന്നും മുഖം ഉയർത്തി സന്യാസിയെ നോക്കി ചോദിച്ചു.
“””അത് നീ നിമിഷങ്ങൾക്കുള്ളിൽ കണ്ടറിയും…!!!””””
ഒരു ചെറു ചിരിയോടെ സന്യാസി അവന് മറുപടി നൽകി….
സന്യാസി അവനെ തന്നെ നോക്കികൊണ്ട് അയാളുടെ കൈയിലെ ദണ്ഡ് ജലത്തിൽ കുത്തി ഇറക്കി….അത് മണ്ണിൽ കുത്തിയിറങ്ങി ഇരിക്കുമ്പോലെ ആ ജലത്തിൽ കയറി ഇരുന്നു…ശേഷം അയാൾ ഉച്ചത്തിൽ ഒരു മന്ത്രം ഉരുവിട്ടു…
“””””ഓം വായുപവനപുരുഷയ്വിമഹേ സഹസ്രമൂർത്തെയുപാസനതനുദീമഹേ “”””
പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു….
വിജയ് ആ കാഴ്ച വിശ്വാസിക്കാൻ സാധിച്ചില്ല… അവൻ കണ്ണ് മിഴിച്ചു അയാളെ നോക്കി….പക്ഷെ ഇത്രയും നേരത്തിനുള്ളിൽ അവനുണ്ടായ അനുഭവങ്ങൾ ഓർത്തപ്പോൾ വിജയ് സ്ഥായി ഭാവത്തിലേക്ക് തിരിച്ചെത്തി…
വായുവിൽ ഉയർന്ന അയാൾ ചമ്രം പടിഞ്ഞു വായുവിൽ ഉപവിഷ്ടനായി… മെല്ലെ അയാൾ താഴേക്ക് വന്നു. ശേഷം ജലത്തിനു മുകളിൽ ജലത്തെ സ്പർശിക്കാതെ അയാളുടെ ദണ്ഡിന് അരികിലായി ഇരുന്നു…