അദ്ദേഹം ഇതെല്ലാം കണ്ടറിഞ്ഞത് പോലെ പറയുന്നത് കേട്ട് വിജയ്ക്ക് ആകെ അതിശയമായി…
“””അല്ല….രണ്ടും നിന്നെ ആക്രമിക്കാൻ വന്നതാണ് പക്ഷെ ഏതോ നിമിഷം അവയിൽ ഒന്നിന് അതിന്റെ ബോധം തിരിച്ചു കിട്ടി.. ഇല്ലായിരുന്നു എങ്കിൽ നിന്റെ മരണം ഉറപ്പായിരുന്നു….””””
വിജയുടെ സംശയം വലിയ തിരുമേനി വ്യക്തമാക്കി…
“”””നിങ്ങളെ രണ്ട് പേരെയും പിരിക്കാൻ അസുരശക്തികൾ ശ്രമിക്കുമ്പോൾ അത് തടുക്കുന്നത് ദൈവം ആണ്….””””
വലിയ തിരുമേനി ആത്മവിശ്വാസത്തോടെ പറഞ്ഞു…
“”””അല്ല തിരുമേനി ആരാ.. ആ ദുർകർമ്മങ്ങൾ ഒക്കെ ചെയ്യുന്നത്.. ആർക്കാ ഞങ്ങളുടെ കുടുംബത്തോട് ഇത്രയും വൈരാഗ്യം…?””””
എല്ലാം കേട്ട് നിന്നിരുന്ന ഊർമിള ആകാംഷയോടെ ചോദിച്ചു…
സന്യാസി മിഴികൾ അടച്ചു….അയാളുടെ മനസ്സിൽ ഉത്തരം തെളിഞ്ഞതും അയാൾ ചിരിയോടെ കണ്ണുകൾ തുറന്നു
“””””അത് നിങ്ങൾ ഇന്ന് തന്നെ അറിയും….””””
അദ്ദേഹം ചെറു ചിരിയോടെ പറഞ്ഞു….
“”””തിരുമേനി എന്താ ഉദ്ദേശിക്കുന്നത്…?”””””
ഗോവിന്ദൻ വലിയ തിരുമേനിയെ സംശയത്തോടെ നോക്കി…