“”””ഏട്ടത്തി… “””
വർഷ അത്ഭുതത്തോടെ പ്രിയയെ നോക്കി…
“”””എല്ലാവരുമെന്തിനാ… ഇങ്ങനെ നോക്കുന്നെ… ഞാമ്മരിച്ചട്ടൊന്നുമില്ല….”””
പ്രിയ ചിരിയോടെ പറഞ്ഞ ശേഷം ഊർമിളയെ കെട്ടിപിടിച്ചു…
അവർ അൽപ്പം പേടിയോടെ അകന്നുമാറാൻ ശ്രമിച്ചു…
“””അമ്മേ… ഞാനമ്മേടെ പ്രിയമോളുതന്നെയാ…””””
പ്രിയ ഊർമിളയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…
“””മോളെ….””””
ഊർമിള പ്രിയയെ വാരിപ്പുണർന്നു… അവർ ഒരു പൊട്ടികരച്ചിലോടെ പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ സങ്കടങ്ങൾ മിഴിനീർ ചേർത്ത് അലിയിച്ചു കളഞ്ഞു…..
എല്ലാവരുടെയും ഉള്ളിൽ ഉള്ള സങ്കടങ്ങൾ മിഴികളിലൂടെ ഉരുണ്ട് നീർകണങ്ങളായി അടർന്നു വീണു…
ഒരു വലിയ മഴ പെയ്തു തോർന്ന പോലെ…!
ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ പോലെ…!
ഇല്ലിക്കലിലെ എല്ലാവരുടെയും മനസ്സ് ശാന്തമായി….!
>>>>>>>><<<<<<<
എല്ലാവരും ഊർമിളയുടെ മുറിയിൽ ഇരിക്കുകയാണ്….
പ്രിയ കുളിയെല്ലാം കഴിഞ്ഞു ഊർമിളയുടെ മടിയിൽ തല ചായ്ച്ചു കിടക്കുന്നു… വർഷയും പ്രിയയുടെ അരികിൽ തന്നെ ഉണ്ട്….