ഊർമിളയും വർഷയുടെ പുറകെ വിജയുടെ അരികിൽ എത്തി.
‘””””ന്റെ മോൻ എങ്ങിടാ… പോയെ….””””
അവർ വിജയിനെ ചേർത്തുപ്പിടിച്ചു കൊണ്ട് ചോദിച്ചു..
“”””എന്റെ ശ്രീക്കുട്ടിയെ രക്ഷപ്പെടുത്താൻ… എനിക്കപ്പോ പോവണമായിരുന്നു…!”””
അവൻ ചെറു ചിരിയോടെ എല്ലാവരെയും നോക്കി പറഞ്ഞു.
ഗോവിന്ദൻ വിജയുടെ അരികിൽ ചെന്നു അവന്റെ ശിരസ്സിൽ തലോടി….അയാൾക്ക് അതിനെ കഴിയുമായിരുന്നുള്ളു.. കാരണം ആയാൾക്ക് അറിയാം അവന് നഷ്ടപ്പെട്ടത് അവന്റെ ജീവൻ തന്നെ ആണെന്ന്…
ഇന്ദു നിറക്കണ്ണുകളോടെ അവനെ നോക്കി നിന്നു….ഇന്ദുവിന്റെ അരികിലായി ശേഖരനും…
പെട്ടന്ന് കാറിന്റെ ലെഫ്റ്റ് സൈഡ് ഡോർ തുറന്ന് പ്രിയ പുറത്തേക്ക് ഇറങ്ങി…
എല്ലാവരും ശബ്ദം കേട്ട് നോക്കിയതും കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ പകച്ചു….പ്രിയ ചെറു ചിരിയോടെ… വിജയുടെ അരികിലേക്ക് വന്നു.
“”””… പ്രി… പ്രിയ… പ്രിയമോള്…!!”””
പ്രിയയെ കണ്ടതും ഊർമിളയുടെ അടക്കം എല്ലാവരുടെയും മിഴികൾ പുറത്തേക്ക് തള്ളി… കാണുന്നത് വിശ്വസിക്കാൻ പോലും അവർക്ക് ആർക്കും സാധിച്ചില്ല.
ഊർമിള പ്രിയയെ നോക്കി കണ്ണുമിഴിച്ചു വിറയലോടെ പറഞ്ഞു…