“”””എല്ലാം നന്നായി തന്നെ അവസാനിച്ചു….ഒന്നുകൊണ്ടും ഭയപ്പെടേണ്ട…!!””””
അയാൾ അവനെ പിടിച്ചെഴുനേൽപ്പിച്ചുകൊണ്ട് പറഞ്ഞു….
അതിനും അവൻ ഒരു ചിരിയിൽ മറുപടി ഒതുക്കി.
“”””എന്റെ ശ്രീക്കുട്ടി….?? “””””
അവൻ വേദനയോടെ ചോദിച്ചു…
“””ദൈവം നിശ്ചയിച്ചത് മാത്രമേ സംഭവ്യമാവു….അത് മാറ്റിക്കുറിക്കാൻ മനുഷ്യന് സാധിക്കില്ല… എന്താണ് അവളുടെ കാര്യത്തിൽ ദൈവത്തിന്റെ തീരുമാനം എന്ന് നമ്മുക്ക് നോക്കാം… “”””
അതും പറഞ്ഞു… അയാൾ അവനരികിൽ നിന്നും പുറത്തേക്ക് നടന്നു… അതിനിടയിൽ അവനോടായി അയാൾ പറഞ്ഞു.
“”””വസ്ത്രം ധരിച്ചു പുറത്തേക്ക് വരുക…!”””
അതും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി…
>>>>>>>><<<<<<<
ആ അറയിൽ നിന്നും വിജയ് സന്യാസിയുടെ പുറകെ ചെന്നെത്തിയത് ഇരുൾ പടർന്നുകിടക്കുന്ന വേറെയൊരു വലിയ അറയിലേക്ക് ആണ്….
അതിനുള്ളിൽ തിങ്ങിനിറഞ്ഞ ഇരുൾ അവന്റെ കാഴ്ച മറച്ചു… അതിലുള്ളിൽ എന്തെന്ന് അവന് അറിയാൻ സാധിച്ചില്ല…
“”””” വരൂ ..… “””””