മെല്ലെ അവൾ മിഴികൾ തുറന്നു….
“”””അച്ചേട്ടാ….””””
മിഴികൾ തുറന്ന് കാഴ്ച വ്യക്തമായതും അവൾ തന്റെ മുന്നിൽ ഇരിക്കുന്ന വിജയെ സ്നേഹത്തോടെ വിളിച്ചു…
അവളുടെ മിഴികൾ നിറഞ്ഞൊഴുകി… ഒപ്പം അവന്റെയും…
“””””വാവച്ചി… “”””
അവൻ അവളെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി….അവന്റെ മിഴികളിൽ നിന്നും അടർന്നു വീണ നീർതുള്ളികൾ അവളുടെ മുഖം മുഴുവൻ നനച്ചു…
അവർ ഇരുവരും ഇറുക്കി പുണർന്നു കൊണ്ട് കരഞ്ഞു….
“”””ദൈവം ഒന്നിപ്പിച്ചവരെ പിരിക്കാൻ ആർക്കും ആവില്ല….””””
സന്യാസി ചിരിയോടെ അവരുടെ അരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..
“”””നന്ദി…അങ്ങേയോടുള്ള നന്ദി പറഞ്ഞു തീർക്കാൻ ആവില്ല….ഇതിന് പകരം ഞാൻ എന്റെ ജീവൻ വരെ തരാൻ തയ്യാറാണ്… “”””
വിജയ് പ്രിയയെ ചേർത്ത് പിടിച്ചു നിറമിഴികളോട് അദ്ദേഹത്തിനെ നോക്കി കൈ കൂപ്പികൊണ്ട് പറഞ്ഞു.
“””””ഇതെന്റെ കർത്തവ്യം ആണ്….പകരം ഒന്നും തന്നെ വേണ്ട….നിങ്ങൾ സന്തോഷത്തോടെ ജീവിച്ചാൽ മതി…നിങ്ങൾ അറിയാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്….അടുത്ത് തന്നെ അതൊക്കെ നിങ്ങൾ അറിയും…..കുട്ടിയുടെ മരണം അതിന് പിന്നിൽ ഒരു മനുഷ്യൻ ആണ്… അയാൾക്കുള്ള ശിക്ഷയും അയാളെ തേടി എത്തി കഴിഞ്ഞു……നല്ലൊരു ജീവിതം നേരുന്നു…മംഗളം ഭവന്തു…””””
സന്യാസി ചെറുചിരിയോടെ ശാന്തമായി പറഞ്ഞതും ആ അറിയിൽ മുഴുവൻ ഇരുട്ട് നിറയാൻ തുടങ്ങി…വിജയും പ്രിയയും മിഴികൾ ഇറുക്കി അടച്ചു.