അയാൾ ചെറു ചിരിയോടെ പ്രിയയോട് അരുളി….
പ്രിയയുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് കയറി….. സന്യാസി ഒരു ദീർഘ നിശ്വാസത്തോടെ ആ കാഴ്ച നോക്കി കണ്ടു…
>>>>>>>>><<<<<<<
പ്രിയ വളയത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ച സമയം സമുദ്രത്തിനു നടുവിലെ പാറയിൽ….
വിജയുടെ ചവുട്ട് ഏറ്റു ദൂരേക്ക് തെറിച്ചു വീണ മന്ത്രവാദി കോപത്തോടെ ചാടി എഴുന്നേറ്റു.
“”””നിന്നെ ഇവിടുന്ന് ഇനി ഞാൻ രക്ഷപെടാൻ സമ്മതിക്കില്ല….””””
മാത്രവാദി കോപത്തോടെ പറഞ്ഞുകൊണ്ട് വിജയുടെ നേർക്ക് പാഞ്ഞു അടുത്തു…
വിജയ് തന്നെ മറികടക്കാൻ അവനെ അനുവദിച്ചു….വിജയിനെ മറികടന്ന അതെ നിമിഷം വിജയ് അയാളുടെ പുറത്ത് ശക്തമായി പ്രഹരിച്ചു….
പ്രിയയെ കൊല്ലാൻ തുനിഞ്ഞത് ഇയാൾ ആണ് എന്നുള്ള തിരിച്ചറിവ് വിജയിൽ കോപം വർധിപ്പിച്ചു… അവൻ ശക്തമായി അയാളെ നേരിട്ടു…..അവനെ ഓരോ ഇടിയും അയാളുടെ മർമ്മങ്ങളിൽ തന്നെ കൊണ്ടു… അയാൾ അവശനായി താഴേക്ക് ഇരുന്നു…..
“””””നിനക്കെന്നെ ജയിക്കാൻ സാധിക്കില്ല… “”””
മന്ത്രവാദി കലിയോടെ വിജയിയോട് പറഞ്ഞു.. ശേഷം അതിവേഗത്തിൽ വിജയുടെ അരികിലേക്ക് വന്നു… അവനെ പൊക്കി നിലത്തേക്ക് ശക്തമായി അടിച്ചു…
മന്ത്രവാദിയിൽ നിന്നും അത്തരത്തിൽ ഉള്ളൊരു നീക്കം വിജയ് പ്രതീക്ഷിച്ചില്ല അതിനാൽ അവന് അയാളെ തടയാൻ സാധിച്ചില്ല….
വിജയ് എഴുനേൽക്കാൻ ശ്രമിച്ചതും അയാൾ അവന്റെ ദേഹത്തേക്ക് ചാടി കയറിയ ശേഷം അവനെ മുഷ്ടി ചുരുട്ടി വേഗത്തിൽ ഇടിക്കാൻ തുടങ്ങി… വിജയ് കൈകൾ ഉയർത്തി അയാളുടെ ഒരു പ്രഹരവും തടഞ്ഞു….ഒരു അവസരം