അപൂർവ ജാതകം 16 [MR. കിംഗ് ലയർ] [Climax]

Posted by

അയാൾ കണ്ടു….ഒരൊറ്റപെട്ട സ്ഥലത്ത് നിസ്സഹായയായി… കരച്ചിലോടെ നിൽക്കുന്ന പ്രിയയെ….

 

അസ്തമയ സൂര്യന്റെ സിന്ദൂരം വെളിച്ചം ആണ് ആ ഇടം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് പക്ഷെ ആ വെളിച്ചം വിതറാൻ അവിടെ ഒരു സൂര്യൻ ഇല്ലായിരുന്നു…പ്രിയ നിൽക്കുന്നത് വലിയൊരു സമുദ്രത്തിന്റെ നടുക്കുള്ള വലിയൊരു പാറയിൽ ആണ്…വലിയൊരു തൂണിന്റെ ആകൃതിയിൽ ആണ് ആ പാറ സ്ഥിതിചെയ്യുന്നത്…ഒപ്പം സമുദ്രത്തിനു നടുവിലെ വലിയൊരു ചുഴിക്ക് നടുവിലായാണ് ആ പാറയുടെ സ്ഥാനം….പക്ഷെ ആ സമുദ്രം നിറയെ വെള്ളം അല്ലായിരുന്നു. പകരം ചുട്ട്പൊള്ളുന്ന ലാവയായിരുന്നു… ആ ലാവ ശക്തമായി ഒഴുകി വന്ന് ചുഴിക്ക് ഉള്ളിലേക്ക് പ്രവേശിക്കുകയാണ് …

പ്രിയ രക്ഷപെടാൻ സാധിക്കാതെ തൂണ് പോലെയുള്ള പറയുടെ മുകളിൽ നിൽക്കുന്നു…

അയാൾ വന്യമായ ചിരിയോടെ അവളെ തന്നെ തുറിച്ചു നോക്കി….പെട്ടന്ന് അയാളുടെ കാഴ്ച മങ്ങി….ആ ദുർമന്ത്രവാദിയുടെ ആത്മാവ് ഏതോ ഒന്നിന്റെ പുറകെ വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി….

 

മണിക്കൂറുകൾക്ക് മുന്നെ വിജയുടെ ആത്മാവ് സഞ്ചരിച്ച അതെ പാതയിലൂടെയാണ് അയാൾ ഇപ്പോൾ സഞ്ചരിക്കുന്നത്. പക്ഷെ വിജയ് പോയയിടം അയാൾക്ക് കണ്ടത്താൻ സാധിച്ചില്ല…പക്ഷെ വിജയുടെ ആത്മാവ് അവന്റെ ദേഹം വിട്ട്

സഞ്ചരിച്ച കാര്യം അയാൾക്ക് മനസിലായി….അയാൾ വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. പക്ഷെ അതിന് മുന്നെ അയാൾക്ക് മുന്നിൽ വേറെയൊരു കാര്യം തെളിഞ്ഞു….പ്രിയയുടെ ആത്മാവിനെ തിരികെ അവളുടെ ശരീരത്തിലേക്ക് കയറാൻ ആരോ അവളെ സഹായിക്കുന്നു….

അയാൾ വീണ്ടും പ്രിയയുടെ അരികിലേക്ക് മടങ്ങി ചെന്നു… അവൾ അപ്പോഴും ആ പാറയിൽ നിൽക്കുകയാണ്.പെട്ടന്ന് അവൾക്ക് മുന്നിൽ ഒരു തീഗോളം പ്രത്യക്ഷപ്പെട്ടു . നിമിഷങ്ങൾക്ക് ഉള്ളിൽ അതൊരു സുവർണപ്രകാശം ചൊരിയുന്ന വളയം ആയി തീർന്നു…അവൾ മെല്ലെ അതിലേക്ക് പ്രവേശിച്ചു….അതെ നിമിഷം തന്നെ ദുർമന്ത്രവാദിയുടെ ആത്മാവ് പ്രിയയുടെ അരികിലേക്ക് കുതിച്ചു… ഒപ്പം അവളുടെ കൈയിൽ പിടിച്ചു അവളെ തിരിച്ചു വളയത്തിന് പുറത്തേക്ക് വലിച്ചിട്ടു….

 

>>>>>>>>>>>>><<<<<<<<<<<

 

മാന്ത്രികഗുഹ…..,,,,

Leave a Reply

Your email address will not be published. Required fields are marked *