പറഞ്ഞ ഇരുന്നു. ഇതിപ്പോ ഇങ്ങനെ വരുമെന്ന് ഓർത്തില്ല……….. നീ 1 മണി ആകുമ്പോൾ റെഡി ആയി വീട് പൂട്ടി കമ്പനി ലോട്ട് വാാാ.. എന്നിട്ട് ഇവിടെന്നും ഒരുമിച്ച് പോകാം
അനു : ആഹ്ഹ് അതാ നല്ലത് എനിക്ക് ഏറ്റക് പോകാൻ വയ്യ.
ഞാൻ : ഞാൻ വരാം. നീ ഒറ്റക് പോണെന്നു പറഞ്ഞാലും വിടൂല്ല…. പയ്യെ റെഡി ആയി ഇറങ്ങിക്കോ…. എന്നാ ശെരി…..
അനു : വെക്കല്ലേ വെക്കല്ലേ.. ഒരുമ്മ താ…
ഞാൻ : ഞാൻ ഇവിടെ ആകെ പ്രാന്തും പിടിച്ചു ഇരിക്കാണ്.. അപ്പോൾ ആണ് അവളുടെ ഒരുമ്മ…..
അനു : എന്ത് പറ്റി….
ഞാൻ : ഒന്നുല്ല വരുമ്പോൾ പറയാം…..
അനു : എന്നാ വെച്ചോ ഞാൻ വരാം….
1 മണിക്ക് വരാം പറഞ്ഞ ആൾ 11. 45 ആയപ്പോഴേ എത്തി…….
അനു.:: വാ ഞാൻ പുറത്തുണ്ട്……
ഞാൻ : നിന്നോട് ഒരു മണിക്ക് വരാൻ alle പറഞ്ഞെ…
അനു : അവിടെ ഇരുന്നിട്ട് എന്തിനാ…
ഞാൻ : അവിടെ നില്ക് ഇപ്പൊ വരാം
.
ഞാൻ പുറത്തോട്ട് ഇറങ്ങിയതും ഇൻസ്‌പെക്ഷൻ ഉള്ള ആൾ വന്ന്……… അവളോട് ഇപ്പൊ വരാം എന്ന് കൈ കൊണ്ട് കാണിച്ചു അവരോടൊപ്പോം അകത്തോട്ടു പോയി……..
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ പോയത്
…. ഞാൻ വെളിയിൽ ഇറങ്ങി…… അവളുടെ മുഖത്തു ദേഷ്യം കാണാം…. ഞാൻ കാറിൽ കേറി….. അവളെ നോക്കി….
അനു : ഇപ്പൊ വരുന്നു പറഞ്ഞു പോയതാ….
ഞാൻ : നിന്നോട് ഞാൻ 1 മണിക്ക് അല്ലെ വരാൻ പറഞ്ഞെ…….
അനു : അത് പിന്നെ വെറുതെ ഇരുന്നപ്പോ വന്നതാ….. അത് പോട്ടെ എന്താ പ്രാന്ത് പിടിച്ചിരിക്കാണെന്ന് പറഞ്ഞ….
ഞാൻ : അത് പിന്നെ പറഞ്ഞാൽ പോരെ
അനു : പോരാ പറ…. വെറുതെ മനുഷ്യനെ ടെൻഷൻ ആകാൻ വേണ്ടി……
ഞാൻ : അപ്പൊ അതാണല്ലേ മോൾ നേരത്തെ ഇങ്ങോട് പോന്നത്……….
അവൾ ചിരിച്ചു………. ആാാ ചിരിക്ക് പകരം വെക്കാൻ വേറൊന്നും ഇല്ല…….
എടി ഇവിടെ ഒരു പെണ്ണുണ്ട് പ്രീത….. ഇന്നലെ നീ എന്നേ കെട്ടിപിടിച് കരഞ്ഞില്ലേ ഇവിടെ വെച്ച്.. ഇത് അവൾ കണ്ടായിരുന്നു….. ഇന്നേ എന്റടുത്തു വന്ന് ചോദിച്ചു