ദൈവമേ ഓരോന്ന് നഷ്ടപ്പെടുത്തിട്ട് ഓരോന്ന് തരും……… എന്താല്ലേ…….
ഭക്ഷണം കഴിച്ചു പിന്നെയും കിടന്നുറങ്ങി……
3 മാസത്തെ ഉറക്കം ഉറങ്ങി തീർത്ത ഫീൽ ആയിരുന്നു പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ…….
ഹാളിലേക്ക് ചെന്നതും ത്രേസ്യമ്മ….. ചായയും കൊണ്ട് വന്ന്.അവർ എനിക്ക് അമ്മയായി മാറി ഇരുന്നു……
അമ്മ : ചായ കുടിച്ചിട്ട് പല്ല് ഒക്കെ തേച് കുളിച്ചിട്ട് വാ ……
ഞാൻ ചായ കുടിച് വെളിയിൽ ഇറങ്ങി…. മുറ്റത് സിനിയും ലിനിയും നിൽപ്പുണ്ട് അവർ ചെടിക്ക് വെള്ളo ഒഴിക്കുകയായിരുന്നു…………
എന്നേ കണ്ടതും രണ്ടു പേരും അടുത്തോട്ടു വന്ന്
ലിനി : അഹ് ചേട്ടൻ എഴുന്നേറ്റോ…..
ഞാൻ തിരിഞ്ഞു നോക്കി എന്നേ തന്നെ ആണോ
സിനി : നോക്കണ്ട ചേട്ടനെ തന്നെ വിളിച്ചേ….
ഞാൻ : നിങ്ങൾ ഇപ്പൊ എന്ത് ചെയ്യുന്നു…
ലിനി : ഞാൻ പിജി കഴിഞ്ഞു നിൽക്കുന്നു.
സിനി : ഞാൻ ഡിഗ്രി അവസാന വർഷം….
ഞാൻ : നിങ്ങൾക് എന്നേ നേരത്തെ അറിയോ….
ലിനി : അറിയാം കണ്ടിട്ടില്ലന്നെ ഉള്ളു മൂന്ന് വയസ്സ് വരെ ഉള്ള എല്ലാ കാര്യവും അറിയാം അമ്മമ്മ പറഞ്ഞിട്ടുണ്ട്…
ഞാൻ : എന്ത് പറഞ്ഞു…..
ലിനി : അത് ഞങ്ങളും അമ്മാമ്മ ആയി വഴക്കിടും ഇടക്ക് അപ്പൊ. ഞങ്ങളോട് പറയും……. എന്റെ മകൻ വരും. എന്ന് പറയും……. ചോദിക്കാനും പറയാനും ആൾ ഉണ്ടെന്ന്.. പറയും …… അത് പറയുമ്പോൾ ഒക്കെ അമ്മമ്മയുടെ കണ്ണ് നിറയും…… ചേട്ടനെ ഭയങ്കര ഇഷ്ടമാണ്……. ഞങ്ങളെ കളും ഇഷ്ടമാണ് ചേട്ടനെ അത് അച്ഛൻ പറഞ്ഞും ഞങ്ങൾ കേട്ടിട്ടുണ്ട്….
സിനി :: അത് മാത്രം അല്ല…. ചെറുതിലെ ചേട്ടൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയും….. അങ്ങനെ ഞങ്ങള്ക് അറിയാം……. ഇടക് ഇടക് ഇത് ഞങ്ങളോട് പറയുമായിരുന്നു…….
സാബു ചേട്ടൻ ബ്രേഷും ആയി എന്റടുത്തേക് വന്ന്…….. വാ പല്ല് തേച്ചിട്ട് വരാം…..
ഞാൻ പുള്ളിയുടെ പുറകെ പോയി തോട്ടത്തിലേക്ക് ആണ് പോയത്…..
അവിടെത്തെ കാഴ്ചകൾ ഒകെ കണ്ട് നടന്നു…….
സാബു : ഇന്ന് കുറച്ച് ആളുകൾ ഒക്കെ വരും ഇവിടെ
ഞാൻ : ആരാ എന്താ കാര്യം
സാബു : ത്രേസ്യേച്ചി പറഞ്ഞില്ലേ കൺവെൻറ് ഇൽ ഉണ്ടായിരുന്നവരെ പറ്റി…….
ഇന്നലെ മോൻ ഉറങ്ങി കഴിഞ്ഞു…… ചേച്ചി അവിടെ ഉണ്ടായിരുന്ന എല്ലാരേയും വിളിച്ചു പറഞ്ഞു…… മോൻ ഇവിടെ ഉണ്ട്…… എല്ലാരോടും വിശേഷം പറഞ്ഞു…