പക്ഷെ ഒരു ദിവസം അവർ നിന്നെ ദത്ത് എടുക്കാൻ വന്നത്…….. ആദ്യം ഞങ്ങൾ സമ്മതിച്ചില്ല…… പിന്നെ നിനക്ക് ഒരു അച്ഛനെയും അമ്മയെയും കിട്ടുമല്ലോ എന്ന് ഓർത്ത്.. മനസ്സില്ല മനസ്സോടെ നിന്നെ അവർക്ക് കൊടുത്തു…..
അന്ന് തൊട്ട് ഇന്ന് വരെ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല… നിന്നെ കാണാൻ വരാത്തത്തും.. നീ ഇതൊന്നും ഒരിക്കലും അറിയരുത് എന്നുള്ളത് കൊണ്ട് ആയിരുന്നു……
പക്ഷെ അവർ അന്ന് ഞങ്ങൾക്ക് തന്ന വാക്ക് തെറ്റിച്ചു……. അവർ നിന്നോട് ഇങ്ങനെ ചെയ്യുമെന് ആരും കരുതിയില്ല………ഒരു പക്ഷെ അവർക്ക് ഒരു കുട്ടി ഉണ്ടായപ്പോൾ എങ്കിലും നിന്നെ ഞങ്ങൾക്ക് താരമായിരുന്നു
കഴിഞ്ഞ ദിവസം… ഈ ആൽബം എടുത്ത് നോക്കിയപ്പോൾ നിന്നെ ഒന്ന് കാണണം എന്ന് തോന്നി……..പിറ്റേന്ന് ഞങ്ങൾ അവരുടെ വീട്ടിൽ എത്തി…. അപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ അറിയുന്നത്…..
ഇതും പറഞ്ഞു അവർ കരയൻ തുടങ്ങി….
എന്നിട്ട് ഒരു മുറിയിൽ കൊണ്ട് വന്ന് ആക്കി…..
എന്ത് ചെയ്യണം തിരിച്ചു പോണോ…… അറിയില്ല…….
ഞാൻ അന്ന് നന്നായി ഒന്ന് കുളിച്ചു…… കുറെ നാൾ ആയി. മര്യാദക്ക് ഒന്ന് കുളിച്ചിട്ട്…… ഹോട്ടലിൽ വെച്ച് പേരിനൊരു കുളി……അതിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു….
കുളിച് ഒരു തോർത്തും ഉടുത്ത മുറിയിൽ വന്ന്.. അവിടെ വലിയ ഒരു കണ്ണാടി ഉണ്ടായിരുന്നു …………..
ഞാൻ ആ കണ്ണാടി നോക്കി……. ഒന്ന് കുളിച്ചപ്പോഴേക്കും………… ചെറുതായിട്ട് ഒന്ന് വെളുത്തു…..,.. പക്ഷെ ക്ഷീണം എടുത്ത് അറിയാമായിരുന്നു………..
ഞാൻ അവിടെ നില്കാൻ തീരുമാനിച്ചു വേറെ ഒന്നും കൊണ്ടല്ല.. അവർ വഴി അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കാൻ…
വേറെ ആരും ഇല്ലല്ലോ…..
കട്ടിലിൽ പുതിയ ഒരു ട്രാക്ക് സുയ്‌റ്റും ടി ഷർട്ടും കിടപ്പുണ്ട്…… ഞാൻ അത് എടുത്തിട്ട്……. വീടിനു വെളിയിൽ ഇറങ്ങി …..
ഞാൻ കാണുന്നത് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഡ്രസ്സ് അവർ രണ്ടു പേരും കൂടെ കത്തിച്ചു കളയുന്നു….
ഞാൻ അടുത്തോട്ടു ചെന്ന്………
മദർ : ഇനി എന്തിനാ മുഷിഞ്ഞത് അല്ലെ………
എനിക്ക് തിരിച്ചു പോണം……
മദർ : പോകാം കുറച്ചു നാൾ കഴിയട്ടെ…..
വാ ഭക്ഷണം കഴിക്കാം……..എന്നും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചോണ്ട് പോയി ……….
ഡൈനിംഗ് ടേബിൾ നിറയെ ഭക്ഷണം…….
ഞാനും മദരും സാബു ചേട്ടനും… ഇരുന്നു…. ഞാൻ അധികം ഒന്നും കഴിച്ചില്ല……….
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ ആ ആൽബം എടുത്ത് വരാന്തയിൽ വന്നിരുന്നു………. കൂടെ മദരും സാബു ചേട്ടനും വന്ന്……..
ഞാൻ ഓരോന്നും വീണ്ടും സൂക്ഷിച് നോക്കി….. മദർ അതിലുള്ള