സംസാരിച്ചു തുടങ്ങി.
” നീ എന്താ കളിക്കുകയാണോ…….. നീ തോക്ക് തയെ വെക്ക് ”
” ഇല്ല താൻ അവിടെ ഇരിക്ക്……………..പറയട്ടെ ”
രവി ടേബിൾ അച്ചുവിന്റെ നേരെ മറിച്ചിട്ടു. അച്ചു കസേര ഉൾപ്പെടെ പിന്നില്ലേക്ക് മറിഞ്ഞു തറയിൽ വീണ അച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചു. രവി അച്ചു വിന്റെ കയ്യിൽ ചവിട്ടി തോക്ക് കാലുകൊണ്ട് നിക്കി എന്നിട്ട് തറയിൽ കിടന്ന അച്ചുവിനെ ചവിട്ടാൻ കാലുപൊക്കി.
പെട്ടെന്ന് ജെനി അവിടേക്ക് കടന്നു കൊണ്ട് രവിയുടെ കലിൽ സൈലൻസർ വെച്ച തോക്ക് കൊണ്ട് വെടി വെച്ചു . രവി തഴെക്ക് വീണു
” ഹോ അപ്പോൾ നീ പോലീസിന്റെ ഒറ്റുകാരൻ ആയിരുന്നു അല്ലെടെ നാറി……. പാല് തന്നെ കയ്യ്ക്കു തന്നെ കൊത്തണം.”
രവി കർക്കിച്ചു തുപ്പി കൊണ്ട് ജെനിക്ക് നേരെ തിരിഞ്ഞു കിടന്നു.
” എന്താ മേഡം എൻകൌണ്ടർ ആണോ ”
” അല്ല രവി ഇത് ഒരു പഴയ കണക്കാ…….. തനിക്ക് ഒരു തോമസിനെ ഓർമ ഉണ്ടോ പോലീസിൽ സി ഐ ആയിരുന്നു….. ഓർമ കാണില്ല താൻ ഒരുപാട് പേരെ കൊന്നിട്ടുള്ളതല്ലേ അതിൽ ഒരാളാണ്….. എന്റെ അച്ഛൻ ആണ് തോമസ് ”
അപ്പോയെക്കും അച്ചു എണിറ്റു ജെനിയുടെ അടുത്തേക്ക് നിന്നിരുന്നു. അച്ചുവിനെയും ജെനിയെയും നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് രവി പറഞ്ഞു.
” അപ്പോൾ റിയൂണിയൻ ഒക്കെ കയിഞ്ഞു അല്ലെ……. ആങ്ങളയും പെങ്ങളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുവാ അല്ലെ ”
” താൻ എന്തക്കയ ഈ പറയുന്നത് ”
” അപ്പോൾ അറിഞ്ഞില്ലേ….. അന്ന് നിന്റെ അച്ഛനെ കൊല്ലുമ്പോൾ അവിടെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു ഒന്ന് നീ ആണെന്ന് നീ പറയുന്നു രണ്ടാമത്തേത് അത് ഇവൻ ആണ്…… പിന്നെ ”
പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അച്ചു രവിയുടെ നെഞ്ചിൽ തന്റെ തോക്കിലെ ഉണ്ടകൾ ഇറക്കികഴിഞ്ഞിരുന്നു
“സ്പ് ”
“സ്പ് ”
“നീ എന്ത് ആണ് ഈ കാണിച്ചത്……. ഇയാൾ എന്തക്കയ ഈ പറഞ്ഞത്…… നീ…. നീ ”
” ഇനി ഇവിടെ നിൽക്കുന്നത് അപകടം ആണ് …. നീ വാ ”
അച്ചു ജെനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഓടി .ജെനിയുടെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവൾ എന്തക്കയോ അവനോട് പറഞ്ഞു കൊണ്ടിരുന്നു അവൻ അതൊന്നും ശ്രെദ്ധിക്കാതെ ബൈക്ക് മുന്നോട്ട്