സമാദാനപരമായ ഒരു ജീവിതം സാധ്യമാകില്ല….. നടേശാന്റെ പിടിപാട് ആണ് നിന്റെ കേസുകൾ എല്ലാം മരവിച്ചു കിടക്കുന്നത്….. അയാൾ മരിച്ചു കഴിഞ്ഞാൽ എല്ലാം ചിലപ്പോൾ കുത്തിപ്പൊക്കും………. എന്നെ വിശ്വാസം ഉണ്ടെങ്കിൽ കുടെ നിന്നാൽ മതി….. ഇതെല്ലെങ്കിൽ മറ്റൊരു വഴി എനിക്ക് മുന്നിൽ തുറക്കും ”
” എനിക്ക് നിന്നെ വിശ്വാസം ആണ് ”
” എങ്കിൽ എനിക്ക് ഒരു തോക്ക് സംഘടിപ്പിച്ചു തരണം ….. എന്റെ റീവോൾവർ ഉപയോഗിക്കാൻ പറ്റില്ല……. പറ്റുമെങ്കിൽ സൈലൻസറും വേണം ”
” അത് എന്റെ കസ്റ്റഡിയിൽ ഉണ്ട് പേടിക്കണ്ട…….. ”
” എങ്കിൽ രവി പറഞ്ഞത് പോലെ രാത്രി അയാളെ പോയി കാണു……. ഞാൻ പുറകെ എത്തിക്കോളാം ”
കുറച്ചു നേരത്തെ ചർച്ചക്ക് ശേഷം അവർ അവിടെ നിന്നും പിരിഞ്ഞു.
രാത്രി അച്ചു രവിയുടെ വീട്ടിൽ ചെല്ലുമ്പോൾ അയാൾ അവിടെ ഇരുന്നു മദ്യപിക്കുക ആയിരുന്നു.
” നീ വന്നോ…… വാ ഇരിക്ക്………… ഒന്ന് ഒഴിക്കട്ടെ ”
” എനിക്ക് വേണ്ട …… രാവിയച്ഛൻ പറ…… എന്താ പ്ലാൻ…… എന്തെങ്കിലും അബദ്ധം പറ്റിയാൽ നടേശൻ പിന്നെ നമ്മളെ വെച്ചേക്കില്ല ”
” ഡാ മുമ്പ് സതീശൻ നടേശാന്റ കുറ്റകൃത്യങ്ങളിൽ ഒന്നും അംഗമായിരുന്നില്ല…. അന്ന് നടേശാന് വേണ്ടി പോലീസ് വിരിച്ച വലയിൽ സതീശൻ വീണു….. അവനു ജയിലിലേക്കും പോകേണ്ടി വന്നു… അന്ന് സതീശന് ചേട്ടനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു…. ഒരു ബിസിനസ് തുടങ്ങി അവനെ അതിന്റ തലപ്പത്തു ഇരുത്തിയാണ് നടേശൻ ആ പ്രശ്നം പരിഹരിച്ചത്…. എങ്കിലും ചേട്ടന്റെ ചട്ടുകം ആയി ജീവിക്കുന്നതിൽ അവനു അമർഷം ഉണ്ടായിരുന്നു. ഇപ്പോൾ പണി കഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിന്റെ വില്പനയും ആയി ബന്ധപ്പെട്ട് അവർ തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. നടേശൻ പറയുന്ന ആൾക്ക് ഫ്ലാറ്റ് തിരിച്ചു വാങ്ങി കൊടുക്കണം… അതിനായി ഇപ്പോൾ ഫ്ലാറ്റ് വാങ്ങിയവരും ആയി ഒരു മീറ്റിംഗ് ഉണ്ട് അവിടെ ആ ഫ്ലാറ്റിൽ വെച്ചു തന്നെ… മീറ്റിങ്ന്
ബയ്യെർസ് വരില്ല നടേശാന്റെ കുടെ ചെല്ലുന്ന ഞാനും സതീശനും കുടെ അവനെ കൊല്ലും….. പിന്നെ നടേശൻ ഇപ്പോഴും ബലവാൻ ആണ് ഞങ്ങൾ പോരാതെ വരും അവനെ നേരിടാൻ… എന്തെങ്കിലും പിഴവ് സംഭവിച്ചാൽ നീ അവനെ പുറകിൽ നിന്നും കുത്തണം ”
” ഇതിൽ രാവിയച്ഛന് എന്താ ലാഭം ”
” ആ ബിൽഡിങ്ങിൽ ഉള്ള ഫൈവ് ഫ്ലോർസ് എനിക്ക് എഴുതി തരും ”
” എന്ന മീറ്റിംഗ്”
“മറ്റന്നാൾ…….. പുല്ല് വെള്ളം തീർന്ന്……… ഞാൻ പോയി എടുത്തോണ്ട് വരാം ”
വെള്ളം എടുക്കാൻ ജഗ്ഉം ആയി എഴുന്നേറ്റ രാവിയ്ക്ക് നേരെ അച്ചു സൈലന്സർ ഘടിപ്പിച്ച തോക്ക് ചുണ്ടി.. ഒരു നിമിഷം പകച്ച രവി ചിരിച്ചുകൊണ്ട്