റിയൂണിയൻ 2 [Danmee]

Posted by

” ആലോചിച്ചോ……. പക്ഷെ നിനക്ക് എന്റെ  കുടെ നിൽക്കുക എന്ന ഒബ്ശാനേ ഉള്ളു…………. നീ ഇത് പുറത്ത് ആരോടെങ്കിലും  പറഞ്ഞാലും    ആളുകൾ നിന്നെ വിശ്വസിക്കില്ല…. നടേശാനേ കയ്യിൽ എടുക്കാൻ ഇപ്പോഴും എന്നെ കൊണ്ട് പറ്റും………. നിന്നെ അവന്റെ ആളുകളെ  കൊണ്ട് കൊല്ലിക്കാനും പറ്റും ”

” നടേശാനേ കൊല്ലാനും മാത്രം എന്താ പ്രശ്നം ”

” നീ തൽക്കാലം ഇത്രയും അറിഞ്ഞാൽ മതി…….. സംഗതി നടന്നാൽ  നിനക്കും ഉപയോഗം ഉണ്ട് ”

അച്ചു  അവിടെ ഇരുന്ന കുപ്പി പൊട്ടിച്ച് കുറച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു. എന്നിട്ട് ഒറ്റവലിക്ക് കുടിച്ചു.

” ഞാൻ നാളെ പറയാം ”

” മ്മ്മ് നീ ഇപ്പോൾ പൊക്കോ …. നാളെ  ഇതേ  സമയത്ത് ഇങ്ങോട്ട് വാ…… നമുക്ക് അധികം ദിവസങ്ങൾ ഇല്ല ”

അച്ചു  അവിടെ നിന്നും ഇറങ്ങി  നടന്നു. കുറച്ചു ദുരം  കഴിഞ്ഞപ്പോൾ അവൻ ഫോൺ  എടുത്ത് ജെനിയെ വിളിച്ചു.

” ഹാലോ ”

” കിന്നാരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഫോൺ  വെച്ചിട്ട് പോക്കേ എനിക്ക് കിടന്ന് ഉറങ്ങണം ”

” എനിക്ക് ഒന്ന് നേരിൽ കാണണം  ഞാൻ വീട്ടിലോട്ട് വരട്ടെ ”

” ഞാൻ നിന്നോട് പല തവണ  പറഞ്ഞിട്ട് ഉള്ളതാ   എന്നോട് കിന്നാരിക്കാൻ വരരുത് എന്ന് ”

” അറിയാം….. നിന്റെ പ്രതികാരം ………. അത്‌ ഇനി ഒരു വിഷയം  അല്ല ……… നിനക്ക് വേണ്ടി ഞാൻ അത്‌ ചെയ്യാൻ പോകുന്നു ”

” നീ അബദ്ധം ഒന്നും കാണിക്കരുത്….. ഇപ്പോൾ എന്താ പെട്ടെന്ന്  ഇങ്ങനെ ഒക്കെ സംസാരിക്കാൻ ”

“ഒരു അവസരം ഒത്ത് വന്നിട്ടുണ്ട് ”

” നാളെ സ്റ്റേഷനിൽ കുറച്ചു പണി ഉണ്ട്   അതുകഴിഞ്ഞു………അഹ്  ഉച്ചക്ക് ശേഷം കടലോരത്തെ  ആ കെട്ടിടത്തിൽ  വെച്ചു കാണാം ”

ജെനി ഫോൺ കട്ട്‌ ചെയ്ത ശേഷം   കുറച്ചു നേരം  എന്തോ ആലോചിച്ചു നിന്നു

പിറ്റേന്ന്  സ്റ്റേഷനിലെ പണികൾ തീർത്ത് ജെനി അച്ചുവിനെ കാണാൻ ഇറങ്ങുമ്പോൾ രാജൻ ചോദിച്ചു.

” എങ്ങോട്ടാ മേഡം ”

”  എന്റെ ഒരു പേഴ്സണൽ ആവിശ്യത്തിന് ആണ്‌ പോകുന്നത്  രാജൻ വരണമെന്നില്ല “

Leave a Reply

Your email address will not be published. Required fields are marked *