” അച്ചു ഡാ….. കയറു ”
” അഹ് രാവിയച്ഛ ഇതെവിടെ ആയിരുന്നു. ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ ”
” നീ വണ്ടിൽ കേറൂ ”
അച്ചു രവിയുടെ കാറിൽ കയറി. രവി കാർ മുന്നോട്ട് എടുത്തു.
” നീ എന്താ ഈ ഭാഗത്ത്…… നിന്നെ അടിച്ച എസ് ഐ സ്ക്കച്ച് ചെയ്യാൻ വന്നതാണോ ”
” അത് അറിഞ്ഞായിരുന്നോ ”
” എന്ത് പറ്റിയട നിനക്ക്…. ഒരു പീറ പെണ്ണിന്റന്ന് ആടി വാങ്ങാൻ ”
” അത് പിന്നെ ഒട്ടും പ്രേതീക്ഷിക്കാതെ നടന്നതാ ”
” നമ്മളെ പോലുള്ളുവർ ഇപ്പോഴും എന്തും പ്രേതീഷിക്കണം….. ”
രവി കാർ നിർത്തിയത് അയാളുടെ വിട്ടുമുറ്റത്ത് ആയിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരു കിറ്റും ആയി അയാൾ വീട് തുറന്ന് അകത്തേക്ക് കയറി. അച്ചു ഒന്നും മനസിലാകാതെ അയാൾക്ക് പിറകെ ആ വീട്ടിനുള്ളിലേക്ക് കയറി. രവിക്ക് താൻ ഈ വീട്ടിൽ വരുന്നത് ഇഷ്ട്ടം ആയിരുന്നില്ല ഇപ്പോൾ അയാൾ തന്നെ അവനെ അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.
” ഇവിടെ ആരും ഇല്ലേ ”
അച്ചുവിന്റെ ചോദ്യം കേൾക്കാത്ത പോലെ രവി കയ്യിൽ ഉണ്ടായിരുന്ന കിറ്റിൽ നിന്നും ഒരു പൊതിയും ഒരു കുപ്പിയും എടുത്തു ടേബിളിൽ വെച്ചു. പൊതി പിരുത്ത് കൊണ്ട് അയാൾ അച്ചുവിനോട് പറഞ്ഞു .
” ഡാ നീ ഇവിടെ വന്നിരുന്നു കഴിക്ക്……… നിനക്കൊന്ന് ഒഴിക്കട്ടെ? ”
” രാവിയച്ഛന്റെ മക്കളും…… ”
അച്ചു പറഞ്ഞു മുഴുവിപ്പിക്കുന്നതിനുമുന്നേ രവി മറുപടി പറഞ്ഞു.
” അവരെ ഞാൻ ഇവിടെന്ന് മാറ്റി….. ഒരു വലിയ കോള് വന്നിട്ടുണ്ട് അതിന് എനിക്ക് നിന്റെ സഹായം വേണം……. ഇത്തിരി റിസ്ക് ഉള്ള പണിയാണ്….. എന്നാലും നിന്നെ കൊണ്ട് പറ്റും ”
” എന്ത് റിസ്ക്കുള്ള പണി…… നടേശൻ ആശാനോട് പറഞ്ഞാൽ പോരേ ”
” നടേശാനേ കൊല്ലാൻ നടേശാനോട് തന്നെ സഹായം ചോദിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല ”
” എന്ത് ആശാനേ കൊല്ലണം എന്നോ ”
” നീ ഇങ്ങനെ പേടിക്കാതെ….. പ്ലാൻ എല്ലാം റെഡി ആണ്……. എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളതെ ഉള്ളു….. പക്ഷെ എന്റെ കുടെ നിൽക്കാൻ ഒരാൾ വേണം അതിനാ നീ…… നീ ഒരു ചെറിയ സഹായം ചെയ്താൽ മതി ”
” ആർക്ക് വേണ്ടിയാ ഇത് ചെയ്യുന്നത്? ”
” നിനക്ക് ആളിനെ അറിയും നടേശാന്റ അനിയൻ തന്നെ സതീശൻ ….. നിനക്ക് കുടെ നിൽക്കാൻ സമ്മദം ആണോ ”
” എനിക്ക് ഒന്ന് ആലോചിക്കണം “