“നാളെ ആവട്ടെ…”
“ലൗ യൂ അച്ഛാ…”
“സോപ്പ് സോപ്പേ……”
രണ്ട് ദിവസം കഴിഞ്ഞു കാണും ഹരി വന്നിട്ട് ഊണെല്ലാം കഴിഞ്ഞ് സിഗരറ്റ് വലിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഹരി … കയ്യിലിരുന്ന ഫോണ് ബെല്ലടിച്ചപ്പോ അറിയാത്ത നമ്പർ….
“ഹാലോ….??
“ഞാനാ അച്ഛാ…”
“നീ വിളിയും തുടങ്ങിയ….??
“ആദ്യത്തെ കോൾ അച്ഛനാ….”
“അവസാനത്തേത് ആകാതിരുന്ന മതി…”
“ഞാൻ അച്ഛനെ വെളിയിൽ കണ്ടപ്പോ വിളിച്ചതാ….”
ഹരി തിരിഞ്ഞു മുകളിലേക്ക് നോക്കുമ്പോ ജനവാതിൽക്കൽ മകളെ കണ്ടു….
“ഫോണിലും കളിച്ചിരിക്കയാണോ….??
“ചുമ്മാ…”
“മഹ്…”
“അച്ഛാ നാളെ എങ്ങോട്ടെങ്കിലും പോയാലോ….??
“പ്ലാൻ ചെയ്തോ പോകാം…”
“ബീച്ചിൽ പോകാം ??
“പോകാം…”
“ഒക്കെ ഗുഡ് നൈറ്റ്…”
“ഗുഡ് നൈറ്റ്….”
പിറ്റേന്ന് അമ്മു കണ്ണനെ കൊണ്ട് തന്നെ പറയിപ്പിച്ചു ബീച്ചിൽ പോകുന്ന കാര്യം…. അത് കേട്ട് സാവിത്രി പറഞ്ഞു..
“ഞാനും പറയണമെന്ന് കരുതിയതാണ്…”
“എന്ന പോയി കളയാം എന്തേ അമ്മൂസേ….??
“എല്ലാവരുടെയും താൽപ്പര്യം അതാണെങ്കിൽ അങ്ങനെ ആവട്ടെ…”
എന്നിട്ടവൾ അച്ഛനെ കളിയാക്കി ചിരിച്ചു….. അഞ്ച് മണിയോട് കൂടി അവർ പോകാനായി ഇറങ്ങി.. സാവിത്രി സാരിയും അമ്മു ഒരു ലോങ് ടോപ്പും ആണ് ധരിച്ചിരുന്നത്…. ബീച്ചിൽ പൊതുവെ ആളുകൾ കുറവായ ഭാഗത്ത് കാർ നിർത്തി അവർ ഇറങ്ങി…