അച്ഛൻ കാണും വിധം എന്തോ പിറുപിറുത്തു….. മകളുടെ മുഖഭാവം കണ്ട ഹരിക്ക് ചിരി വന്നു… സാധനങ്ങൾ എല്ലാം വാരി കൂട്ടിയിട്ടതിൽ നിന്ന് സലാം മലപ്പുറം എന്നെഴുതിയ ഒരു പാക്കറ്റ് അയാൾ എടുത്ത് വെച്ചു…
“അത് ആർക്കാ ഹരിയേട്ട….??
“റൂമിന്റെ അടുത്തുള്ള ആളുടേതാ….”
അച്ഛനെ സംശയത്തോടെ നോക്കിയ അമ്മുവിന് എന്തോ പന്തികേട് തോന്നി… ഇത്രയും കാലത്തിനിടയ്ക്ക് അച്ഛൻ ഒരാളുടെയും സാധനം കൊണ്ടുവന്നത് അവളുടെ ഓർമ്മയിൽ ഇല്ലായിരുന്നു…. രാത്രി ഏഴ് മണി ആയി കാണും സാവിത്രി രാത്രിയിലേക്കുള്ള ഫുഡ് പാകം ചെയ്യുന്ന തിരക്കിലായിരുന്നു… കണ്ണൻ ടീവിയും കണ്ടിരിപ്പുണ്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ എന്തോ ആലോചനയിൽ ഈ ലോകത്ത് അല്ലാത്ത അവസ്ഥയിൽ ഇരുന്ന അമ്മുവിനെ നോക്കി അയാൾ ചോദിച്ചു…
“എന്ത് പറ്റി എന്റെ അമ്മൂസിന്…??
അച്ഛനെ പിണക്കം നടിച്ച് നോക്കി …
“പറയടോ….??
അമ്മ വരുന്നുണ്ടോന്ന് നോക്കി അവൾ കണ്ണൻ കേൾക്കാത്ത വിധം അച്ഛനോട് പറഞ്ഞു…
“പറ്റിച്ചു അല്ലെ….??
“എന്ത്…??
“യ്യോ… അറിയാത്ത കുട്ടി… എന്തായിരുന്നു ചോദ്യം…. എന്നിട്ടിപ്പൊ….”
“അമ്മൂസേ നീയല്ലേ പറഞ്ഞത് അമ്മ അറിഞ്ഞാൽ സമ്മതിക്കില്ലെന്ന്….??
“അമ്മ കാണാതെ തന്നൂടെ….??
“തരാലോ….”
“അപ്പൊ കൊണ്ടുവന്നിട്ടുണ്ടോ….??
“സലാം മലപ്പുറം…ഹ ഹ ഹ…”
വിശ്വാസം വരാതെ അവൾ ഒരുനിമിഷം അച്ഛനെ നോക്കിയിരുന്നു….
“സത്യം…??
“മഹ്…”
പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് അയാൾ കണ്ടു….
“എപ്പോഴാ തരിക…??