ഇടക്ക് അവളും എന്നെ നോക്കുന്നുണ്ട്…. പക്ഷെ ഞങ്ങൾക്കിടയിൽ ഒരു പരസ്പരം ഉള്ള ഒരു ചിരി അല്ലാതെ ഒരു സംസാരം പോലും ഇണ്ടായില്ല…
അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ട്രെയിൻ തൃശ്ശൂർ എത്താറായപ്പോൾ അവൾ അവളുടെ സീറ്റിന്റെ അടിയിൽ നിന്ന് അവളുടെ ബാഗ് വലിച്ചെടുത്തു. അവൾ തൃശ്ശൂർ ആണ് ഇറങ്ങുന്നതെന്ന് എനിക്ക് മനസ്സിലായി.. അവളെ മോശമായിട്ട് നോക്കിയില്ല എന്നത് കൊണ്ടാവാം അവൾ പോകാൻ നേരം എന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഒരു ബൈ പറഞ്ഞു….. ഞാനും തിരിച്ചു പറഞ്ഞു…..
അങ്ങനെ ആ കാഴ്ച്ച അവിടെ നിന്ന് ഞാൻ അങ്ങനെ ഒറ്റക്ക് യാത്ര തുടർന്നു. പെട്ടെന്നാണ് അവളിരുന്ന ഭാഗത്ത് നേരത്തെ അവൾ മാറോട് ചേർത്ത് പിടിച്ച ബുക്ക് ഇരിക്കുന്നത് ഞാൻ കണ്ടത്. ആ കൊച്ചിതെടുക്കാൻ മറന്നോ….. എന്ന് എന്നോട് തന്നെ ചോദിച്ച്. ഞാൻ ആ ബുക്കെടുത്തു . അപ്പഴാണ് മനസ്സിലായത് ബുക്കല്ല അതൊരു ഡയറി ആണെന്ന്…….
മറ്റൊരാളുടെ ഡയറി വായിക്കുന്നത് വളരെ മോശമാണ്. അങ്ങനെ ഞാൻ അതിൽ ആ കുട്ടിയുടെ അഡ്രസ് ഉണ്ടോ എന്ന് നോക്കാൻ തുറന്നപ്പോ ആണ്. എന്നെ ഏറെ ആകർഷിച്ചു ഞാൻ ആ ഫ്രണ്ട് പേജിൽ ആ വാക്കുകൾ എഴുതി വച്ചിരിക്കുന്നത് കണ്ടത്…. ആ വാക്കുകൾ എന്റെ ജീവിതവും ആയി വല്ലാത്ത സാമ്യം തോന്നി. കാരണം അതുപോലെ ആയിരുന്നു എന്റെ ജീവിതവും. ആാാ വാക്കുക്കൾ ഇതായിരുന്നു
“”നമ്മൾ പ്രതീക്ഷിക്കുന്ന പോലാവില്ല നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് . അത് തീർത്തും സത്യം ആണെന്ന് എന്റെ ജീവിതത്തിലൂടെ ആണ് എനിക്ക് ബോധ്യമായത്” …… “”””
ഈ വാക്കുകൾ ശെരിക്കും അവളുടെ ഡയറി വായിക്കാൻ എന്നെ ക്ഷണിക്കുകയായിരുന്നു… ഞാൻ ആ ഡയറി തുറന്ന് വായിക്കാൻ തുടങ്ങി…….. പക്ഷെ ഡയറി വായിച്ച് തുടങ്ങിയപ്പോൾ ആണ് എനിക്ക് മനസ്സിലായത്. ഇത് ഡയറി എഴുതുന്ന പോലെ അല്ല ഒരു ആത്മകഥ എഴുതുന്ന പോലെയാണ് എഴുതിയിരിക്കുന്നത്. എന്തുകൊണ്ടാണ് അവളിത് തന്റെ മാറോട് ചേർത്തുപിടിച്ചത് എന്ന് ഇപ്പൊ എനിക്ക് മനസ്സിലായി…
ഇനി നമുക്ക് ചിത്രയുടെ വാക്കുകളിലൂടെ എന്താണ് ആ ഡയറിയിൽ ഉള്ളതെന്ന് കേൾക്കാം…………
എന്റെ പേര് ചിത്ര.പാടില്ല കേട്ടോ, പക്ഷെ നന്നായി നൃത്തം ചെയ്യും. അതും മറ്റുള്ളവരുടെ മുന്നിൽ അല്ല. ഞാൻ മാത്രമുള്ള നിമിഷത്തിൽ. അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായി കാണും ഞാൻ ഒരു സാദാ നാട്ടിന്പുറത്തുകാരി നാണംകുണുങ്ങി പെണ്ണാണെന്ന്…. തൃശ്ശൂർ ആണ് എന്റെ നാട്. വയസ്സ് മുപ്പത്, കല്യാണം കഴിഞ്ഞിട്ട് അഞ്ചു കൊല്ലം ആയി. പക്ഷെ ഇതുവരെ കുട്ടികൾ ആയിട്ടില്ല…. ഒരുപക്ഷെ കുട്ടികൾ ഉണ്ടായിരുന്നു എങ്കിൽ എന്റെ ജീവിതം ഇങ്ങനെ ഒന്നും ആവില്ലായിരുന്നു എന്ന് എനിക്കിടക്ക് തോന്നാറുണ്ട്…. ..
3
എന്റെ ഭർത്താവിന്റെ പേര് കിഷോർ. എന്റെ നാണം കുണുങ്ങി സ്വഭാവം