കരിമഷി എഴുതിയ വിടർന്ന കണ്ണ്, നെറ്റിയിൽ ചെറിയൊരു പൊട്ടും അതിന് മുകളിൽ ഒരു ചന്ദനകുറിയും. മുടി നല്ല പോലെ ഉണ്ട്. കഴുത്തിൽ ഒരു കറുത്ത ചരട്മാല … എന്നാൽ എനിക്ക് ഏറെ ഇഷ്ടമായതും ആ കൊച്ചിനെ ശ്രദ്ധിക്കാൻ തോന്നാനും ഉണ്ടായ കാരണം ആ കൊച്ചിന്റെ വേഷം തന്നെ ആയിരുന്നു. മാറൊക്കെ മറച് മാന്യമായ ഒരു ചുരിദാർ ആയിരുന്നു ആ കുട്ടിയുടെ വേഷം..
1
എനിക്കൊരു കുഴപ്പമുണ്ട്. ഈ കാണാൻ നല്ല ഐശ്വര്യം ഉള്ള പെണ്ണിനെ കണ്ടാൽ അവരുടെ മുഖത്ത് മാത്രമേ എനിക്ക് ശ്രദ്ധിക്കാൻ തോന്നു. വേറൊന്നും ഞാൻ ശ്രദ്ധിക്കില്ല. ഞാൻ ആ കൊച്ചിന്റെ മുഖം ശെരിക്കും ആസ്വദിച്ചു… അപ്പഴാണ് എനിക്ക് ഉപകാരം എന്ന പോലെ അവളുടെ ഓപ്പോസിറ് ഇരുന്ന ചേച്ചി ബാഗൊക്കെ എടുത്ത് അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ വേണ്ടി പോയത്. ആ ഗ്യാപ്പിന് ഞാൻ അവളുടെ നേരെയുള്ള സീറ്റിൽ ഇടം പിടിച്ച് അവളെ നോക്കാൻ തുടങ്ങി…. നെറ്റിയിൽ സിന്ദൂരം ഉണ്ട്. ഓഹ് അപ്പൊ കല്യാണം കഴിച്ചതാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. അവളാണെങ്കിൽ ഹെഡ്സെറ്റിൽ പാട്ടും കേട്ടാണ് ഇരിപ്പ്… അപ്പഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. അവളുടെ കൈയ്യിൽ അവളുടെ മാറോട് ചേർത്ത് ഡയറി പോലത്തെ ഒരു ബുക്ക് ചേർത്തുപിടിച്ചിട്ടുണ്ട്….. എനിക്കാണേൽ ഒരുപാട് നേരം നോക്കി ഒലിപ്പിച്ചോണ്ടിരിക്കുന്നത് ഇഷ്ടമല്ല. എനിക്കെന്നല്ല. ആ നോട്ടം അനുഭവിക്കുന്ന ഒരു പെണ്ണിനും അങ്ങനത്തെ നോട്ടം ഇഷ്ടമല്ല എന്ന് അറിയാവുന്ന കൊണ്ട് ഒരു മയത്തിൽ നോക്കാൻ ഞാൻ പ്രതേകം ശ്രദ്ധിച്ചു. .