രാജേഷിന് ഗുഡ് മോര്‍ണിംഗ് മെസേജിന് മറുപടി കൊടുത്ത ശേഷം കുളിച്ചു റെഡി ആയി.
സാധാരണ ഓഫീസില്‍ പോകുന്നത് പോലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി.
വെള്ളയില്‍ ഇളംപച്ച നിറത്തിലുള്ള ഡിസൈന്‍ ഉള്ള ടോപ്പും അതിനു ചേരുന്ന ഇളംപച്ച ലെഗ്ഗിന്സുമായിരുന്നു അവളുടെ വേഷം.
ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്നും അനിയത്തിയുടെ വിളി.
“ചേച്ചീ.. കല്യാണത്തിന് മുന്പെ വല്ലാതെ കറങ്ങി നടക്കുകയൊന്നും വേണ്ടാട്ടോ”
“പോടീ”
അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ നീരജിനെ വിളിച്ചു. തന്‍റെ വിളി കാത്തിരിക്കുകയാണെന്ന് തോന്നുന്ന വിധം ആദ്യത്തെ റിങ്ങ് ചെയ്തപ്പോള്‍ തന്നെ നീരജ് ഫോണ്‍ എടുത്തു.
“ഹലോ”
“ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍”
“എവിടെയാ?”
“ഞാനിവിടെ ബസ് സ്റ്റോപ്പിന് തൊട്ടു മുന്നില്‍ തന്നെ ഉണ്ട്.”
“ഞാന്‍ എത്താറായി”
നീരജിനെ കണ്ടിട്ടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കണം എന്നിട്ട് വേഗം വരണം. മായ മനസിലുറപ്പിച്ചു.
ബസ് സ്റ്റോപ്പില്‍ എത്തിയിട്ടു അവള്‍ ചുറ്റും നോക്കി.. അവിടെയൊന്നും നീരജിനെ കണ്ടില്ല.
നീരജിനെ കാണാത്തത് കൊണ്ട് വീണ്ടും അവള്‍ ഫോണ്‍ എടുത്തു വിളിച്ചു.
“എവിടെ”