“എന്നാലും”
“ഒരു എന്നാലുമില്ല. നാളെ രാവിലെ ബസ്സ്റ്റോപ്പിനടുത്ത് ഞാന്നുണ്ടാകും”
മായ ഒന്നും മിണ്ടിയില്ല.
“എന്താടോ. എന്തെങ്കിലും ഒന്നു പറ”
“എനിക്കറിയില്ല”
“എന്തേ ഒരു സന്തോഷമില്ലായ്മ പോലെ”
“ഒന്നൂല”
“അടുത്താരെങ്കിലുമുണ്ടോ? അതുകൊണ്ടാണോ?”
മായ യാന്ത്രികമായി മൂളി.
“അപ്പോ നാളെ കാണാട്ടോ. ലവ് യൂ ഡിയര്‍”
“ഉം”
നാളെ നീരജിന്‍റെ കൂടെ പോകണോ. നാളെ പോയിട്ടു കാര്യങ്ങള്‍ എല്ലാം നേരിട്ടു അവനോടു പറഞ്ഞു മനസിലാക്കണം. അതല്ലേ നല്ലത്. രാജേഷേട്ടനോട് പറഞ്ഞാല്‍ ഏട്ടന് വിഷമമാകും.
വെറുതെ എന്തിനാ രാജേഷേട്ടനെ വിഷമിപ്പിക്കുന്നത്?
എന്തായാലും അവനോടു കാര്യങ്ങള്‍ പറയും. അവനു കാര്യങ്ങള്‍ മനസിലാകും. അപ്പോ പിന്നെ രാജേഷേട്ടനോട് പറയേണ്ട കാര്യമില്ലല്ലോ.
പക്ഷേ പറയാതെ പോകുന്നത് എട്ടനെ ചതിക്കുന്നതല്ലേ. പക്ഷേ ഏട്ടനോട് പറഞ്ഞാലും പൊയ്ക്കൊ എന്നെ പറയൂ. ഞാന്‍ പോകുന്നില്ല എന്നു പറഞ്ഞാലും നിര്‍ബന്ധിച്ചു പറഞ്ഞു വിടും. അപ്പോ പിന്നെ പറയാതിരിക്കുന്നത് തന്നെ ആണ് നല്ലത്.
അത് മതി. എട്ടനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കേണ്ട.
പിറ്റേദിവസം.