“ചേച്ചീടെ കെട്ടിയോന്‍”
അതും പറഞ്ഞു അവള്‍ ഫോണ്‍ മായയുടെ കയ്യില്‍ കൊടുത്തു വാതിലിന്‍റെ കതക് മെല്ലെ ചാരിയിട്ടു റൂമിന് പുറത്തേക്ക് പോയി.
“ഹലോ”
“ഹലോ”
“ആരാണെന്ന് മനസിലായോ?
“ഉം”
“സന്തോഷമായില്ലേ”
എന്തുപറയണം എന്നു ആലോചിച്ചു മായ നിന്നു. ഒരുപക്ഷേ രാജേഷേട്ടന്‍ തന്‍റെ കഴുത്തില്‍ മിന്നു കെട്ടിയില്ലെങ്കില്‍ തുളിച്ചടിയേനെ. ഇതിപ്പോ…
“നമ്മള്‍ പണ്ട് സ്വപ്നം കണ്ട ദിവസങ്ങള്‍ അടുത്തു വരുന്നു. ഓര്‍മയുണ്ടോ പറഞ്ഞത്”
“ഉം”
“വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നമ്മള്‍ ഒന്നാകണം എന്നായിരുന്നില്ലേ നിന്റെയും ആഗ്രഹം”
“ഉം”
“നാളെയോന്നു കാണാന്‍ പറ്റുമോ? എത്രനാളായെടോ കണ്ടിട്ട്?
“അത് പിന്നെ”
“എന്തു വിചാരിക്കും എന്നു കരുതി വിഷമിക്കേണ്ട. അച്ഛനോട് പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട്.”