“എന്ത് ?” അമ്മയോട് മറുചോദ്യം എറിഞ്ഞു അവൾ.
“നീരജ്. നീരജ്.” എന്നു പാട്ടു പാടുന്ന രീതിയില് അനിയത്തി മായയുടെ ചെവിയില്‍ വന്നു മന്ത്രിച്ചു അവള്‍ക്കു ചുറ്റും വലം വച്ചു നടന്നു.
“നീരജോ? അതാരാ?” ഒന്നും അറിയാത്ത പോലെ മായ ചോദിച്ചു.
“അയ്യോ.. ഒന്നും അറിയാത്ത പെണ്ണ്. എന്‍റെ കയ്യീന്നു നല്ല കിട്ടും” അമ്മ പറഞ്ഞു.
അപ്പൊ കല്യാണം അറിഞ്ഞിട്ടില്ല.. ഇനി നീരജുമായി ഉള്ള ബന്ധം അറിഞ്ഞു കാണുമോ?
“എന്താ അമ്മ ഈ പറയുന്നത്? എനിക്കൊന്നും മനസിലാകുന്നില്ല”
“ചേച്ചീന്‍റെ സീനിയര്‍ ചേട്ടന്‍ ഇല്ലേ? നീരജ്? ആ ചേട്ടന്‍ ചേച്ചിയെ കെട്ടിച്ചു തരുമോ എന്നു ചോദിച്ചു അമ്മയെയും കൂട്ടി വന്നു.”
മായ ഒന്നു കിടുങ്ങി.
“നിങ്ങള്‍ ലവ്വാ?”
“ഒന്നു പോടീ അവിടുന്നു”
“ആ ചേട്ടന്‍ പറഞ്ഞല്ലോ നിങ്ങള്‍ തമ്മില്‍ ലവ്വ് ആണെന്ന്. അമ്പടി കള്ളിചേച്ചി. കണ്ണടച്ചു പാല്‍ കുടിച്ചാല്‍ ആരും അറിയില്ല എന്നാ വിചാരം അല്ലേ?”
“നീയൊന്നു പോയേ”
അതും പറഞ്ഞു മായ റൂമിലേക്ക് പോയി.
എന്താ ഇവിടെ സംഭവിച്ചത് എന്നു ആരോടും ചോദിക്കാന്‍ വയ്യ. ചോദിച്ചാല്‍ ഞാന്‍ നാറും. ചോദിച്ചില്ലെങ്കിലും പ്രശ്നമല്ലേ? അനിയത്തിയോട് സോപ്പ് ഇട്ടു ചോദിച്ചു നോക്കാം.