ഞാൻ ആണേൽ ടെൻഷൻ അടിച്ചു അതുന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. എന്റെ ഹൃദയം ഇടിക്കുന്ന ശബ്ദം എനിക്ക് തന്നെ കേൾകാം ആയിരുന്നു.
നീ എന്തിനാടാ ടെൻഷൻ അടികുന്നെ. ഇത് കണ്ടാൽ അവൾ ആണോ നീ ആണോ പെറാൻ പോകുന്നെ എന്ന് ആന്റിയുടെ കമന്റ് അവിടെ സ്റ്റെല്ല യിലും ദിവ്യയിലും ചിരി പാടർത്തി. പക്ഷേ എനിക്ക് ചിരി വന്നില്ല ആ ടെൻഷൻ എന്റെ ഹൃദയം വലിഞ്ഞു മുറിക്കുക ആയിരുന്നു.
ഇനി ഒരു ഇത് എന്റെ ഹൃദയം താങ്ങില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു.
ആന്റിയിലും ആ ടെൻഷൻ ഉണ്ട് പക്ഷേ അത് കാണിക്കുന്നില്ല എന്ന് മാത്രം. ദിവ്യ ആണേൽ ഞാൻ പേര് പോലും കേൾക്കാത്ത അമ്പലത്തിൽ വഴിപാട് നേരൽ ആയി. സ്റ്റെല്ല ആണേൽ അവിടെ ഉണ്ടായിരുന്ന മാതാവിന്റെ മുന്നിൽ മുട്ട് കുത്തി പ്രാർത്ഥന ആയി.
എല്ലാവർക്കും എന്നെ പോലെ പേടി ഉണ്ടെന്ന് അത് കണ്ടപ്പോളെ എനിക്ക് മനസിലായി.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ലേഡി ഡോക്ടർ വന്നു പറഞ്ഞു
കവിത ഒരു ആൻ കുഞ്ഞിന് ജന്മം നൽകി. രണ്ടാളും സുഖം ആയി ഇരിക്കുന്നു.
അത്രയും നേരം ടെൻഷൻ അടിച്ചു ഇരുന്ന എന്റെ മുഖത്തെ സന്തോഷം ഇരച്ചു കയറി എന്ന് വേണം പറയാൻ. ആന്റിക്കും ദിവ്യ സ്റ്റെല്ല യും സന്തോഷം കൊണ്ട് തുള്ളി ചാടി. ദിവ്യ അമ്മയെ വിളിച്ചു പറഞ്ഞു. അത് കേൾക്കണ താമസം അമ്മ അവിടെ നിന്ന് ഇപ്പൊ എത്തും എന്ന് പറഞ്ഞു. അമ്മ വീട്ടിൽ പോയ താമസം ആയിരുന്നു കവിത ക് പെയിൻ വന്നത്. അത്രയും നേരം അമ്മയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.
കയറി കണ്ടോളാൻ ഡോക്ടർ എനിക്ക് അനുമതി തന്നു. ഞാൻ കവിത കിടക്കുന്ന ഭാഗത്തേക്ക് ചേന്നു. അതാ എന്റെ കവിത എന്നെയും പ്രതീക്ഷിച്ചു അവിടെ നോക്കി കിടക്കുകയായിരുന്നു. അടുത്ത് ഒരു കുഞ്ഞി കൊച് കണ്ണ് പോലും തുറക്കത്തെ ഉറക്കത്തിൽ ആണ്.
“ഏട്ടാ…. ദേ നമ്മുടെ മകൻ ”
അവളുടെ മുഖത്തെ ആ സന്തോഷം കാണണം. ഇച്ചിരി മുൻപ് വേദന സഹിച് കരഞ്ഞാവൾ ആണ്.
ഞാൻ ചെന്ന് അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
“അയ്യേ ഏട്ടൻ കരയുന്നോ. ദേ നേഴ്സ്മാർ ഒക്കെ കണ്ടാൽ നാണക്കേട.”
ആ സമയത് അവളുടെ ഒരു കോമഡി.എന്ന് പറഞ്ഞു എനിക്ക് ചിരി വന്നു.