അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. കവിതക് ഡെലിവറി ആകുന്ന ദിവസം അടുത്ത് വന്നു. ഞങ്ങൾ ഹോസ്പിറ്റലിലേക് മാറി. കൂട്ടിന് സ്റ്റെല യും കവിതയും ഉണ്ടായിരുന്നു. ആന്റി പിന്നെ ശ്രീ ടെ കുഞ്ഞിനേയും എടുത്തു കൊണ്ട് കവിതയുടെ ഒപ്പം തന്നെ.
ഇതിന്റെ ഇടക്ക് രാജ് ന്റെയും ചിത്ര യുടെയും കല്യാണം കഴിഞ്ഞു. എല്ലാം വേഗം ആയിരുന്നു. രണ്ട് പേർക്കും അധികം ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട്. ഒരു ചെറിയ ഫങ്ക്ഷന് ആയി ആയിരുന്നു നടത്തിയത്. ചിത്രക് അവനെ വളരെ ഇഷ്ടം ആയി പോയി എന്ന് കവിതയോട് പറഞ്ഞായിരുന്നു എന്ന് കവിത എന്നോട് പറഞ്ഞു. രാജ് പിന്നെ എല്ലാം എന്റെ അടുത്ത് പറയുമല്ലോ. അവന് ഇവളെ എനിക്ക് കാണിച്ചു തന്നതിൽ വളരെ സന്തോഷം ആയിരുന്നു. ഞാനും കവിതയും ദിവ്യ സ്റ്റെല്ല യും അമ്മയും കൂടിയ അടി പൊളി കല്യാണം ആയിരുന്നു. കവിത തന്റെ കൈയിൽ കിടന്ന ഒരു മൂന്നു പവന്റെ വള ആണ് അവളുടെ കൈയിൽ ഇട്ട് കൊടുത്തേ. അത്രക്കും കൂട്ടുകാരികൾ ആയി പോയി രണ്ട് പേരും. ഒരേ age ആണ് അവർക്ക്. കവിതകും ഈ സ്വർണം പൈസ ഒന്നിനോടും ഒരു ആർത്തി ഇല്ലാ. ആകെ പാടെ അവൾക് ഫുഡിനോട് ഇഷ്ടം കൂടുതൽ ആണ്. സ്റ്റെല വന്നതോടെ അവളെ കൊണ്ട് കേക്ക് ഉണ്ടാക്കി കഴിക്കൽ ആണ് കവിതയുടെ പണി. കവിതയെ ശെരിക്കും നോക്കിയത് ദിവ്യ സ്റ്റെല്ല യും ആയിരുന്നു ലാസ്റ്റ് രണ്ട് മാസം. ഒരു കാട്ടാനയെ രണ്ട് താപ്പാ ആനകൾ നോക്കിയപോലെ. ഇടാം വലം നിന്ന് ആയിരുന്നു.
സ്റ്റെല്ല ഇപ്പൊ എന്റെ കൂടെ ഒറ്റക്ക് കളിക്കാൻ ഒക്കെ പഠിച്ചു. ജോൺ ആണേൽ അവിടെ കിടന്നു മരിച്ചു എന്നാണ് ബേസിൽ പറഞ്ഞെ. അവനെ അവന്റെ പറമ്പിൽ തന്നെ അവന്മാർ കുഴിച്ചു മൂടി. സകല സ്വത്തുകൾ മൊത്തം ഇപ്പൊ അവന്റെ ഭാര്യ ആയ സ്റ്റെല്ല യുടെ കൈയിൽ ആണ് അതാണെങ്കിൽ എനിക്കും തരാം എന്ന് പറഞ്ഞു പക്ഷേ ഞാൻ വേണ്ടാ എന്ന് പറഞ്ഞു അത് നിന്റെ ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞു. ആ പൈസ ടെ ഒരു വിഹിതം അവൾ അനാഥാലയതിന് ഒക്കെ കൊടുക്കും. ബാക്കി ഉള്ളത് ബാങ്കിൽ ഇടും. പിന്നെ ആവശ്യം എന്തെങ്കിലും വാങ്ങണേൽ ദിവ്യ ടെ ഒപ്പം പോയി ആ പൈസക് അവൾ വാങ്ങിക്കൊണ്ടു വരും.
കവിത ആണേൽ എന്നെ അവളെ അഡ്മിറ്റ് ചെയ്തേക്കുന്ന റൂമിൽ നിന്ന് പോലും പുറത്ത് ഇറങ്ങാൻ സമ്മതിക്കാതെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ അവിടെ ബെഡിൽ കിടക്കുന്നു.
ഇതിന്റെ ഇടയിൽ ഇവളുടെ ബ്ലഡ് ഗ്രൂപ്പ് ഉള്ള കമ്പനിയിലെ സകല ആളുകളുടെയും വിവരം ബേസിലും അവന്മാരെ കൊണ്ട് എടുപ്പിച്ചു. എന്തെങ്കിലും കാരണ വശൽ ബ്ലീഡിങ് ഉണ്ടായി ബ്ലഡ് വേണം എന്ന് പറഞ്ഞാൽ ശ്രീ ക് പറ്റിയ പോലെ ബ്ലഡ് കിട്ടാതെ വരരുത് എന്ന് ഓർത്ത് ആണ്.
ചൂട് വെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്നപോലെ ആയിരുന്നു എന്റെ അവസ്ഥ.
പക്ഷേ കവിതക് അങ്ങനെ ഒന്നും ഇല്ലാ. അവൾ ഹാപ്പി ആണ്. അങ്ങനെ വൈകുന്നേരം 5മണി ആയപോൾ അവൾക് പെയിൻ വരാൻ തുടങ്ങി അവളെ പ്രെസവ റൂമിലേക്കു കൊണ്ട് പോയി. പോകുമ്പോളും എന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. അവളുടെ വേദന കൊണ്ട് പുളയുക ആണേലും അവൾ എന്റെ നേരെ നോക്കി ചിരിച്ചു ആണ് ആ ഓപ്പറേഷൻ റൂമിലേക്കു കയറി പോയത്.