അവൾ ചമ്മി തിരിഞ്ഞു എന്റെ നെഞ്ചിലേക് തല താഴ്ത്തി.
“ആരോടും പറയരുത് കേട്ടോ ഏട്ടാ. ദിവ്യ ചേച്ചി അറിഞ്ഞാൽ കളി യാക്കി കൊല്ലും ”
“അവളും അറിഞ്ഞായിരുന്നു ”
“ഏട്ടൻ പറഞ്ഞോ ഇല്ലാ”
“ഇല്ലാ ഡോക്ടർ പറഞ്ഞപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു. അമ്മയും ഉണ്ടായിരുന്നു.”
“ദേ ആരോടും ഇനി പറയരുത് കേട്ടോ ”
“ഉം ”
ഞാൻ ചിരിച്ചു.
“അതേ കവിത നീ എന്തുകൊണ്ട് ആണ് ലക്ഷ്മി മിസ്സിനെ ഇഷ്ടം അല്ലാത്തത്. എന്റെ ഫോണിലേക്കു വിളികുമ്പോൾ നീ കട്ട് ചെയ്യുന്നേ ”
“അതൊ ഏട്ടാ.
അവൾ ശെരി അല്ലാ.”
“അതെന്ന. ശ്രീ ടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ശ്രീ എന്നോട് പറഞ്ഞിട്ട് ഉണ്ട് ടീച്ചർ നല്ല ആൾ ആണെന്ന് ”
“അവൾ ശെരി അല്ലാ ഏട്ടാ.”
“കാരണം ”
“അത് ഏട്ടാ ഒരു ദിവസം ഞാൻ ആ ടീച്ചറെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഞാനും ദിവ്യ കണ്ടു പരിചയപ്പെട്ടു.
പക്ഷേ ആ ടീച്ചർ തരാം തിരിവ് കാണിക്കുന്നുണ്ട് ഏട്ടാ അവരുടെ കുട്ടികളിൽ. മുതിർന്ന കുട്ടി എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കും പക്ഷേ ഇളയ കുട്ടി എന്തെങ്കിലും വേണം എന്ന് പറഞ്ഞാൽ വഴക്ക് പറയും.
അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്തൊ വശപ്പിശക് തോന്നി. അങ്ങനെ ഉള്ളവരെ കൂട്ടുകുടുന്നത് കൊള്ളില്ല ഏട്ടാ. നമ്മളെ ചതിക്കാൻ ഒക്കെ ചാൻസ് ഉണ്ട്
ഏട്ടൻ അവളുടെ കൂട്ടുകൂടേണ്ട എനിക്ക് ഇഷ്ടം ഇല്ലാ.”
കവിത അങ്ങനെ പറഞ്ഞപ്പോൾ എനിക്കും അത് പണ്ട് മനസിലായത് ആണ്. മുതിർന്ന കുട്ടിക്ക് കൂടുതൽ പരിഗണന അവൾ കൊടുക്കുന്നുണ്ട് എന്ന്