“അത് എനിക്ക് അറിയാടോ.”
കുറച്ച് നേരം കാഴ്ചാ കണ്ടു ഇരുന്ന ശേഷം വീണ്ടും ഞങ്ങൾ തുടർന്നു. വീട്ടിൽ ആകുമ്പോൾ ഞങ്ങൾക് ഇങ്ങനെ തുറന്നു സംസാരിക്കാൻ കഴിയില്ലല്ലോ.
“ഏട്ടാ. ഇനി എന്താ ലൈഫ് പ്ലാൻ ”
“നിന്നെ കെട്ടിച്ചു വിടണം. എന്നിട്ട് സുഖം ആയി കിടന്നു ഉറങ്ങണം ”
“അയ്യടാ. നിനക്ക് ശല്യം ആയി ഞാൻ കൂടെ തന്നെ കാണും ഈ കവിത മോൾ.
ഏട്ടാ ഞാൻ സീരിയസ് ആയി ആണ് ചോദിച്ചേ. ഇനി നമ്മുടെ മുന്നിലേക്ക് ഉള്ള ലൈഫ് എന്താകണം. പ്ലാൻ പറ ”
“ഉം.
വേറെ ഒന്നുല്ലാടി നമുക്ക് ഇങ്ങനെ തല്ലുംകുടി സ്നേഹിച്ചു അങ്ങ് അടിച്ചു പൊളിച്ചു പോകാന്നെ.
അപ്പൂനെ നമുക്ക് നല്ല ഒരു സ്കൂളിലേക്ക് മാറ്റണം. അവൻ വളർന്നില്ലേ ഇനി അവൻ അവന്റെ അമ്മ ദിവ്യ ടെ ഒപ്പം നിൽക്കട്ടെ. ദിവ്യ എന്നോട് ആ കാര്യം പറഞ്ഞിരുന്നു. ഉടനെ അവനെ നമുക്ക് വീട്ടിലേക് കൊണ്ട് വരാം.
അതും അല്ലാ ദിവ്യക് സ്റ്റെല്ല യുടെ കൂടെ കമ്പനിയിൽ ജോലിക്ക് പോകണം എന്ന് ഒരു ആഗ്രഹം പറഞ്ഞു.
സ്റ്റെല്ല അവൾ ദിവ്യ നോക്കിക്കോളും. രണ്ടും കോളേജിൽ ഒറ്റ ചങ്ക് ആയി നടന്നത് അല്ലെ.”
“ഏട്ടന് സ്റ്റെല്ല യെ കെട്ടിക്കൂടെ എന്തിനാ ആ പാവത്തെ ഒരു വിധവ പട്ടം കൊടുത്തേക്കുന്നെ ”
“അതൊ സ്റ്റെല്ല ഇപ്പൊ ജോണിനെ കെട്ടിയോൾ ആയി തന്നെ നിൽക്കട്ടെ ഇല്ലേ അവന്റെ ഡിവോഴ്സ് ആയി എന്നെ കേട്ടുമ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന നഞ്ഞുലുകൾ എല്ലാം വിഷ പമ്പുകൾ ആയി മാറും ”
“അത് ശെരിയാ ഏട്ടാ ഞാൻ അത് ഓർത്തില്ല ”
“ഒരുപാട് വേദന അറിഞ്ഞവൾ ആണ് അവൾ. നീ ഗർഭിണി ആയത് കൊണ്ട് ഞാൻ പറയാത്തത് ആണ്. ദിവ്യ അതൊക്കെ അറിഞ്ഞതോടെ പിന്നെയാ അവളെ കൂട്ടികൊണ്ട് വരാൻ പറഞ്ഞെ ”
“ആ ചേച്ചി ഒരു പാവമാ ”
“അതേടി പാവം മനസികം ആയി ഒരുപാട് തകർന്നവൾ ആണ്.
നിനക്ക് അറിയുമോ സ്വന്തം ഭർത്താവ് തന്റെ മുന്നിൽ കൊണ്ട് വന്നു ഓരോ പെണ്ണുങ്ങളെയും ക്രൂരം ആയി പീഡടിപ്പിക്കുന്നത്