എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

എന്നു പറഞ്ഞ് എൻറെ സൈഡിൽ വീണ്ടും വന്നിരുന്നു, തോളിൽ തല ചായ്ച്ചു.
ഞാൻ:- എന്നോട് അടുപ്പം കാണിക്കാത്ത, വെറുപ്പ് കാണിക്കുന്ന ഒരാളെ തല്ലാൻ ഞാൻ ആര്? എന്നെ, എൻറെ പാകത്തിനു വിട്ടേര്.
കിളി:- അങ്ങനെ അങ്ങ് വിടാൻ കഴിയില്ലല്ലോ.
ഞാൻ:- എന്നാ പിന്നെ കുത്തി കൊല്ല്. അതാണ് ഇതിലും ഭേദം.
കിളി:- അതിനും കഴിയില്ല.
ഞാൻ:- എന്നാൽ പിന്നെ ഞാൻ തന്നെ അത് ചെയ്യാം. സ്വയം ഇല്ലാതാവാം
കിളി :- അതിനും സമ്മതിക്കില്ല.
ഞാൻ:- പിന്നെ ഞാൻ എന്ത് ചെയ്യണം. ഇവിടെനിന്നും പോകാനും സമ്മതിക്കുന്നില്ല.
കിളി :- ഞാൻ ഒഴിവായി തന്നാൽ മതിയോ?
ഞാൻ :- വേണ്ട, ഞാൻ ഇവിടെ നിന്നും പോകുമ്പോൾ അമ്മുമ്മ തനിച്ചാവും. അതുകൊണ്ട് കിളി ഇവിടെ നിൽക്ക് കുറച്ച് നാൾ. എന്നിട്ട് വീട്ടിലേക്ക് പൊക്കോളു.
കിളി:- ഞാൻ വല്യമ്മയുടെ കൂടെ കുറച്ചു ദിവസം നിന്നിട്ട് പോയ്ക്കൊള്ളാം. സമാധാനമായിട്ട് പോവുക. ഞാൻ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട് ഞാൻ ക്ഷമ ചോദിക്കുന്നു. കിടന്നോളൂ ഞാൻ പോവുകയാണ്.
ഞാൻ:- ഞാൻ ചോദിക്കണ്ട എന്ന് വിചാരിച്ചതാണ്, എന്നാലും ചോദിക്കാതിരിക്കാൻ എനിക്ക് ആവുന്നില്ല. എന്നെ എന്തിനാണ് കത്തികൊണ്ട് വെട്ടിയത്? അതുകൊണ്ടല്ലേ കിളി ഇവിടെ പെട്ടുപോയത്. ഇനി മേലിൽ എന്നെ കാണാൻ വരരുത് എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന് എന്നോട് പറഞ്ഞാൽ മതിയായിരുന്നു.
കിളി പെട്ടെന്ന് വാവിട്ടുകരഞ്ഞു.
ഞാൻ :- രാത്രിയാണ്, ഉച്ചത്തിൽ കരയല്ലെ.
ഉള്ളിൽ നല്ല വിഷമം ഉണ്ട് എന്ന് തോന്നുന്നു ഏന്തി ഏന്തി കരയുന്നു. ഞാൻ തൊട്ടു ആശ്വസിപ്പിക്കാൻ നിന്നില്ല എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് അറിയില്ലല്ലോ. ഇതൊക്കെ നാടകം ആണോ എന്ന് ആർക്കറിയാം. പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ ചുമലിൽ മുഴുവൻ കണ്ണുനീരാണ്.
ഞാൻ:- ചോദിച്ചതിനു മറുപടി കിട്ടിയില്ല. എനിക്ക് പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ലായിരുന്നു.
ഇതു കേട്ടതോടെ കരച്ചിൽ നിന്നു പെട്ടെന്ന് എഴുന്നേറ്റ് എന്നെ രൂക്ഷമായി നോക്കി. അതെ സ്വഭാവംമാറി, രൗദ്രഭാവം. ഇതുകൊണ്ട് തന്നെയാണ് ഞാൻ ആശ്വസിപ്പിക്കാതിരുന്നത്. പെട്ടെന്നാണ് ഭാവപ്പകർച്ച.
കിളി :- നിങ്ങളുടെ ജീവിതത്തിലേക്കൊ, ആരാണ് ഈ ‘നിങ്ങൾ’ എന്നുദ്ദേശിക്കുന്നത്.
എന്തായാലും പ്രശ്നമാണ്, പറഞ്ഞു തന്നെ തീർക്കാം.
ഞാൻ:- ഞാൻ പറഞ്ഞത് കിളിക്കു മനസ്സിലായിട്ടുണ്ട്. പിന്നെ ഞാൻ എക്സ്പ്ലനേഷൻ

Leave a Reply

Your email address will not be published. Required fields are marked *