“നീ എന്താടാ പറയുന്നേ.. അടുത്ത ആഴ്ച അല്ലെ ആഫിയുടെ കല്യാണം… അപ്പൊ എങ്ങനെയാ ” അവൻ ചോദിച്ചു…
“അതൊക്കെ നോക്കാൻ അവിടെ ആളുകൾ ഉണ്ട്..” ഞാൻ അവനോട് പറഞ്ഞു…
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… നിന്റെ പെങ്ങൾ അല്ലേടാ അവൾ… നീ ഇല്ലാതെ എങ്ങനെയാ കല്യാണം നടക്കുന്നെ ” അവൻ എന്നോട് ചോദിച്ചു…
“അതൊക്കെ നടന്നോളും…” എന്ന് പറഞ്ഞു ഞാൻ വണ്ടയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി…
“നിക്ക്… അജാസേ നിനക്ക് ഇവിടെ നിക്കാം പക്ഷെ അത് ഇപ്പോൾ അല്ല.. നിന്റെ പെങ്ങളുടെ കല്യാണം ആണ് അടുത്ത ആഴ്ച ”അവൻ എന്നോട് പറഞ്ഞു…
“അപ്പൊ ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് ഇഷ്ടമല്ല… അതങ്ങ് തുറന്ന് പറഞ്ഞാൽ പോരെ.. ഞാൻ പൊക്കോളാം ” എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു… തിരിച്ചു…
“നീ എങ്ങോട്ടാ പോകുന്നെ ” അവൻ ചോദിച്ചു…
“അതൊന്നും ചോദിക്കാൻ ഉള്ള അവകാശം നിനക്ക് ഇപ്പൊ ഇല്ല ” ചെറിയ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
“അത് ഞാൻ ചോദിക്കുന്നില്ല…പക്ഷെ ഒരു ചോദ്യത്തിന് നീ ഉത്തരം തരണം… നിനക്ക് എന്താണ് പറ്റിയത്?” അവൻ എന്നോട് ചോദിച്ചു…
ഞാൻ അവനെ തിരിഞ്ഞു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞു… അവൻ ഒന്നും നോക്കാതെ വണ്ടിയിലേക്ക് കയറി..
“ഇവിടുന്ന് നേരെ പോയിട്ട് റൈറ്റ് തിരിഞ്ഞു പോകുമ്പോൾ ഒരു സ്ഥലം ഉണ്ട്.. അങ്ങോട്ട് പോ ” അവൻ പറഞ്ഞു ഞാൻ വണ്ടി അങ്ങോട്ടേക്ക് വിട്ടു… നേരെ പോയിട്ട് റൈറ്റ് എടുത്തു കുടച്ചു മുന്നോട്ട് പോയി ഇരു സൈഡിലും പച്ചപ്പ് മാത്രം കണ്ണിനു കുളിർമ നൽകുന്ന പച്ചപ്പ്…
“ഇങ്ങോട്ട് നിർത്ത് ” അവൻ പറഞ്ഞു.. ഞാൻ വണ്ടി നിർത്തി… എന്നിട്ട് അവൻ ഇറങ്ങി ചെറിയ ഒരു വരമ്പുണ്ട് അവൻ അത് വഴി നടന്നു… ഞാൻ അവന്റെ പുറകെ നടന്നു… കുറച്ചു ദൂരം നടന്നു… ഞാൻ താഴേക്ക് നോക്കി നടന്നു.. അവൻ നിന്നു അത് കാണാതെ ഞാൻ അവനെ പോയി തട്ടി… അപ്പോഴാണ് ഞാൻ നേരെ നോക്കിയത്… ഹോ ആമ്പലുകൾ നിറഞ്ഞു കിടക്കുന്ന ഒരു കായൽ അവൻ അങ്ങോട്ട് നടന്ന് അവിടെ കിടന്ന് തോണിയിൽ കയറി.. എന്നിട്ട് എന്നെ വിളിച്ചു… ഞാനും ചെന്ന് കയറി… അവൻ തുഴഞ്ഞു തുഴഞ്ഞു കുറച്ചു ദൂരം പോയി… ആ സമയങ്ങളിൽ അവൻ ഒന്നും ചോദിച്ചതുമില്ല ഞാൻ ഒന്നും പറഞ്ഞതുമില്ല… കുറച്ചു കഴിഞ്ഞപ്പോൾ അവൻ തുഴച്ചിൽ നിർത്തി… എന്നെ നോക്കി…
“ഇനി പറ കാര്യങ്ങൾ.. എന്താണ് നിന്റെ പ്രശനം ”അവൻ ചോദിച്ചു…
“എടാ 2 ദിവസം മുൻപ് ആണ് ഞാൻ നാട്ടിലേക്ക് വന്നത്..ഇന്നലെ തന്നെ ആഫി എന്നെയും വിളിച്ചുകൊണ്ടു പോയി അവളും അവളുടെ നാത്തൂൻ ആകാൻ പോകുന്ന ആളും ഒക്കെ ഒരുമിച്ച് പഠിച്ചേയ… അപ്പൊ വാക്കി കൂട്ടുകാരികളെ വിളിക്കാൻ അവൾ നാത്തൂനേ വിളിച്ചു..എന്നിട്ട് ആഫി എനിക്ക് ഏതോ കൊച്ചിനെ നോക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു അങ്ങനെ അവർ പോയി… പക്ഷെ എനിക്ക് അവളുടെ നാത്തൂനേ കണ്ടപ്പോഴേ ഇഷ്ടായി.. അങ്ങനെ ഇവർ രണ്ടും കൂടെ പോയി ഞാൻ ഒറ്റക്കായി… ഞാൻ ഒന്ന് മയങ്ങി… ഇവരെ തിരിച്ചു വന്നിട്ട് എന്നെ വിളിച്ചു..എന്നിട്ട് തിരിച്ചു പോണ വഴിയിൽ ആഫിയോട് ഞാൻ എനിക്ക് അവളുടെ നാത്തൂനേ ഇഷ്ടമായെന്ന് പറഞ്ഞു… അപ്പോൾ അവൾക്കും സന്ദോഷം