“എടാ ഈ വരുന്ന 28 ന് എന്റെ കല്യാണം ആണ് ” അവൻ പറഞ്ഞു…
“ഇനി 3 ആഴ്ച കൂടെ അല്ലെ ”
“അഹ് ടാ… നീ വരണം ” അവൻ പറഞ്ഞു
“അത് എന്ത് ചോദ്യം ആണെടാ.. ഞാൻ വരാതെ ഇരിക്കാനോ.. അഞ്ജന എന്ത് പറയുന്നു ” ഞാൻ ചോദിച്ചു
“അവൾ എന്നെ എന്റേത് ആയി കഴിഞ്ഞു.. അത്കൊണ്ട് അവൾക്ക് വല്യ സന്ദോഷം ഒന്നും ഇല്ല ” അവൻ പറഞ്ഞു…
അപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു… വാപ്പി ആണ്…
“എടാ എനിക്ക് വേറെ ഒരു കാൾ വരുന്നുണ്ട് ഞാൻ തിരിച്ചു വിളിക്കാം ” ഞാൻ പറഞ്ഞു..
“ശെരിയെടാ ” അവൻ പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു…
അപ്പോഴേക്കും വാപ്പിടെ കാൾ കട്ട് ആയി..
“ഹലോ വാപ്പി ” ഞാൻ വിളിച്ചു…
“അജാസേ… ഞാൻ ഇന്ന് ഒരു 4 മണി ഒക്കെ ആകുമ്പോൾ കയറും 8 മണി ഒക്കെ ആകുമ്പോൾ അങ്ങ് എത്തും…” വാപ്പി പറഞ്ഞു
“ആഹ് ഞാൻ വരാം വാപ്പി വിളിക്കാൻ ” ഞാൻ പറഞ്ഞു…
“അതിനല്ല ഞാൻ വിളിച്ചത്.. നീ ഇപ്പൊ എവിടെയാ ” വാപ്പി ചോദിച്ചു…
“ഞാൻ പനങ്ങാട് ” ഞാൻ പറഞ്ഞു…
“നീ ഇന്നലെ രാത്രി ഇറങ്ങിയതല്ലേ… ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ഇങ്ങനെ ആണോ തീർക്കുന്നത് ” വാപ്പി ചോദിച്ചു…
“ദേഷ്യം ഒന്നും ഇല്ല വാപ്പി ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്നപ്പോൾ.. ഒന്ന് പുറത്ത് പോകാം എന്ന് കരുതി ഇറങ്ങിയത്… ഇവിടെ വന്നു ഉറങ്ങി പോയി… ഞാൻ വീട്ടിലേക്ക് പോകുകയാണ് ” ഞാൻ പറഞ്ഞു…
“വേഗം ചെല്ലാൻ നോക്ക്… ഇനി രണ്ട് ആഴ്ചയെ ഉള്ളു അറിയാമല്ലോ ”വാപ്പി പറഞ്ഞു…
“ വാപ്പി വന്നിട്ട് വേണം ഡ്രസ്സ്, സ്വർണം ഒക്കെ എടുക്കാൻ.. വാക്കി ഉള്ളതൊക്കെ ഇന്ന് തന്നെ ഞാൻ ശെരിയാക്കിക്കോളാം…” ഞാൻ പറഞ്ഞു…
“ശെരി നീ വേഗം വീട്ടിൽ പോകാൻ നോക്ക് ” പറഞ്ഞിട്ട് വാപ്പി phone കട്ട് ആക്കി…
ഞാൻ വണ്ടി പതിയെ വീട്ടിലേക്ക് വിട്ടു… രണ്ട് പേരും പുറത്ത് നിപ്പുണ്ട്… കാർ വന്നത് കണ്ടപ്പോൾ ആഫി അകത്തേക്ക് കയറി പോയ്… ഞാൻ കാർ പാർക്ക് ചെയ്തു ഇറങ്ങി…
“നീ എവിടെ ആയിരുന്നു ഇന്നലെ ” ഉമ്മി ദേഷ്യത്തിൽ ആണ് ചോദിച്ചത്…
“ഞാൻ ഒന്ന് പുറത്ത് പോയതാണ് ” ഞാൻ പറഞ്ഞു…