മൃദുല മെല്ലെ അവളുടെ കൈയിൽ ഇരുന്ന സിഗർ ഉയർത്തി നോക്കി. അത് തിരിച്ചു മറിച്ചും നോക്കി.
നിമ്മി :അതൊന്ന് മണത്തു നോക്ക് മോളെ മൂക്കിലേക്ക് അടുപ്പിച്ചു പിടിച്ചു.
മൃദുല മെല്ലെ സിഗർ തന്റെ മൂക്കിലേക്ക് ചേർത്ത് മണത്തു നോക്കി. എന്തോ ഒരു പ്രതേക സ്മെൽ അവളുടെ മൂക്കിൽ കൂടി ഇരച്ചു കയറി. ആദ്യം തോന്നിയ ആ ഗന്ധം വീണ്ടും വീണ്ടും അവൾ മണത്തു നോക്കി.
നിമ്മി :എങ്ങനെ ഉണ്ട്?
മൃദുല :ഇതെന്താ ഇങ്ങനെ ഒരു സ്മെൽ !!
നിമ്മി :എന്താ കൊള്ളില്ലേ !!
മൃദുല :അല്ല കൊള്ളാം, ഇതൊക്കെ നീ എവിടെ നിന്ന് ഒപ്പിക്കുന്നു.
നിമ്മി :അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ!!!
മൃദുല മെല്ലെ അതിന്റെ നീളം നോക്കി.
മൃദുല :എടി ഇത്രയും വലിയ സിഗരറ്റ് ഒക്കെ ഉണ്ടോ.
നിമ്മി :നീ വഴിയിൽ കാണുന്ന ലോക്കൽസ് വലിക്കുന്ന സാധനം അല്ലെ കണ്ടിട്ടുള്ളു. ഇതൊക്കെ വേറെ ലെവൽ സാധനം ആണ് മോളെ. അതല്ലേ പറഞ്ഞത് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി കൊള്ളാൻ.
മൃദുല വീണ്ടും അത് പരിശോദിച്ചു അതിന്റെ രണ്ട് ഭാഗവും മറിച്ചു നോക്കി.
നിമ്മി :എടി തിരിച്ചു പിടിക്ക് അവിടെ ആണ് ചുണ്ടിൽ വെക്കുന്നത്.
മൃദുല :ആഹ്
അവൾ അത് തിരിച്ചു പിടിച്ചു പിന്നെ അത് ചുണ്ടുകൾക്ക് ഇടയിലേക്ക് വെച്ചു. ചുരിദാർ ഇട്ട ആ നാടൻ പെണ്ണ് സിഗർ വായിൽ വെച്ചേക്കുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു. നിമ്മി മുൻപോട്ടു മെല്ലെ നിരങ്ങി എന്നിട്ട് ലൈറ്റർ എടുത്തു മൃദുലയുടെ ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് കത്തിച്ചു.
നിമ്മി :അതെ പെട്ടന്ന് ഉള്ളിലേക്ക് വലിക്കരുത് തല മണ്ടയ്ക്ക് പോയി കയറും പിന്നെ ഇവിടെ കിടന്നു ചുമയ്‌ക്കും.
മൃദുല തലയാട്ടി കൊണ്ട് മെല്ലെ മെല്ലെ പുക എടുക്കാൻ ശ്രമിച്ചു.
നിമ്മി :ഇനി മെല്ലെ വലിക്കു ഉള്ളിലേക്കു !
മൃദുല മെല്ലെ പുക ഉള്ളിലേക്കു എടുത്തു.
നിമ്മി :മതി ഇനി പുറത്തേക്ക് കള വായിൽ കൂടിയോ മൂക്കിൽ കൂടിയോ.
മൃദുല പുറത്തേക്ക് ഊതിയതും അവളുടെ വായിൽ നിന്നും പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരെ വന്നു.
നിമ്മി :ആഹാ കണ്ണ് നീര് ഒഴുകി അല്ലോ മണ്ടയ്ക്ക് കയറിയോ.
മൃദുല വീണ്ടും ചുണ്ടിലേക്ക് ചേർത്ത് അടുത്ത പഫ് എടുത്തു. ആ പുക ചുരുളുകളിൽ മറഞ്ഞിരിക്കുന്ന ലഹരി അവളിലേക്ക് ഒഴുകി ഇറങ്ങി. അവൾ മെല്ലെ തല പിന്നിലേക്ക് ചാരി കിടന്നു കൊണ്ട് വീണ്ടും വീണ്ടും അത് ചുണ്ടിലേക്ക് ചേർത്ത് പുക വലിച്ചു വലിച്ചു കയറ്റി. അവൾ ആ പുക