സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

Posted by

ചെന്ന് അവൾക്കു കുടിക്കുവാൻ ജ്യൂസ് ഓർഡർ ചെയ്തു.

നിമ്മി :എന്ത് പറ്റി പെട്ടന്ന് ഒരു മനം മാറ്റം.

മൃദുല :ഹേയ് ഒന്നുമില്ല.

നിമ്മി ഉടനെ ബാഗ് തുറന്നു ചുറ്റും ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ മെല്ലെ ബാഗിനുള്ളിലേക്ക് കൈ ഇട്ട് കൊണ്ട് അതിനുള്ളിൽ ഒരു സിഗർ എടുത്തു മെല്ലെ അവളെ കാണിച്ചു.

മൃദുല :ഇതെന്താ???

നിമ്മി :നല്ല കിടിലം സാധനം ആണ്‌ മോളെ ഒന്ന് പുക ഊതി വിട്ട് നോക്ക്. ഒഹ്ഹ്ഹ്ഹ് എന്താ നമ്മൾ സ്വർഗത്തിൽ ആകും മോളെ പിന്നെ.

മൃദുല :ഞാൻ ഇതൊന്നും വലിക്കാർ ഇല്ല !!

നിമ്മി :ഞാനും ഇതൊന്നും വലിക്കില്ലായിരുന്നു. വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ ഒരു രെക്ഷ ഇല്ലാത്ത സാധനം ആണ് മോളെ.

മൃദുല :നിമ്മി വേണ്ട വെറുതെ ആവശ്യം ഇല്ലാത്ത സ്വഭാവം ഉണ്ടാക്കി വെക്കേണ്ട.

നിമ്മി :നീ എന്താ വിചാരിച്ചത് വെറുതെ ഒരു രസത്തിനു ഞാൻ ഈ സാധനം വലിക്കുന്നത് എന്നോ. നോർത്ത് ഇന്ത്യൻ പെണ്ണ്ങ്ങൾ എന്തിനാ ഈ സാധനം വലിക്കുന്നത് എന്ന് അറിയുമോ !!

മൃദുല :എന്തിനാ?

അപ്പോഴേക്കും കാന്റീൻ ബോയ് ജ്യൂസ്മായി വന്നു. അവൾ പെട്ടന്ന് സാധനം ബാഗിലേക്ക് ഇട്ടു. ജ്യൂസ് വെച്ച് അയാൾ തിരിച്ചു പോയി. നിമ്മി തുടർന്നു.

നിമ്മി :എടി ഇതിനകത്ത് സ്റ്റഫ് ചെയ്ത സാധനം നമ്മുടെ സൗന്ദര്യം നിലനിർത്തും.

മൃദുല :നീ ചുമ്മാ എന്നേ കൊണ്ട് ഇത് ട്രൈ ചെയ്യിക്കാൻ വേണ്ടി പറയുന്നത് അല്ലേ.

നിമ്മി :പിന്നെ നിന്റെ സൗന്ദര്യം കൂട്ടിയിട്ട് എനിക്ക് എന്ത് കിട്ടാൻ. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അത് കൊണ്ട് അല്ലെ നിന്നോട് മാത്രം ഞാൻ പറഞ്ഞത്.

മൃദുല :ഉം എടി ഞാൻ ഇതൊന്നും വലിച്ചു എക്സ്പീരിയൻസ് ഒന്നും ഇല്ല.

നിമ്മി :അതിനെന്താ ഇതൊക്കെ ഇങ്ങനെ അല്ലെ ശീലിക്കുന്നത്. നീ എന്നേ നോക്ക് ഞാനും ഇങ്ങനെ ആണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. കത്തിച്ചു ചുണ്ടിൽ വെച്ച് മെല്ലെ ഉള്ളിലേക്ക് വലിച്ചു ഒന്ന് കയറ്റി അത് ആസ്വദിക്കുക പിന്നെ മൂക്കിൽ കൂടെയോ വായിൽ കൂടെയോ നിനക്ക് പുക ഊതി വിടാം.

മൃദുല :ഉം ഓരോന്ന് കണ്ട് പിടിച്ചു കൊണ്ട് വരും. അല്ല ഇത് വലിച്ചാൽ സൗന്ദര്യം നില നിൽക്കുമോ അതോ ആരേലും പറഞ്ഞു പറ്റിച്ചത് ആണോ.

നിമ്മി :എടി ഈ സിനിമ നടിമാർ എന്താ ഇങ്ങനെ ഇരിക്കുന്നത്. കാരണം അവരെല്ലാം ഇത് രഹസ്യം ആയി ഉപയോഗിക്കുന്നുണ്ട്. ചിലർ പരസ്യമായും.

മൃദുല :ഹേയ് സിനിമ നടിമാരോ നീ ചുമ്മാ വെക്കല്ലേ.

നിമ്മി :ഉം ശെരി നീ വിശ്വസിക്കേണ്ട ഞാൻ എന്തായാലും അറിഞ്ഞു കൊണ്ട് നിന്നെ ഇതിൽ വലിച്ചു ഇടില്ലല്ലോ. ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട് എനിക്ക് ഇത് വരെ ഒന്നും പറ്റിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *