സ്നേഹിക്കാൻ വേണ്ടി പറയുന്നതല്ല. എന്നെ വിട്ടു പിരിയണം.
ഞാൻ:- അതൊക്കെ പിന്നെ തീരുമാനിക്കാം പറയാനുള്ളത് പറയുക. സാവധാനം പറഞ്ഞാൽ മതി. ഇന്ന് രാത്രി മുഴുവൻ നമുക്കുള്ളതാണ്. കരഞ്ഞ് മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വെച്ചതിനുശേഷം പറയുക. എന്ത് സംഭവിച്ചാലും ഞാൻ കിളിയെ ഒരിക്കലും ഒറ്റപ്പെടുത്തുക ഇല്ല, കുറ്റപ്പെടുത്തുകയും ഇല്ല. എന്നോട് ധൈര്യമായി എന്തും പറയാം. സാവധാനം മതി കരഞ്ഞ് ആ മനസ്സിലെ ഭാരം മുഴുവൻ ഇറക്കിവെക്കുക.
കിളി കൂടുതൽ ശക്തിയായി പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ നെഞ്ച് മുഴുവൻ കിളിയുടെ കണ്ണീരിനാൽ കുതിർന്നു. എന്താണ് കിളിക്ക് എന്നോട് പറയുവാനുള്ളത്? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. എന്തുതന്നെയായാലും ഒരിക്കലും ഞാൻ കിളിയെ കുറ്റപ്പെടുത്തുകയില്ല. കിളിക്ക് എന്നോട് പറയാനുള്ളത് എന്തായാലും ഞാൻ കേൾക്കും. ഞാൻ കിളിയുടെ മുഖം കൈകളാൽ ഉയർത്തി, എൻറെ മുറിവ് സംഭവിച്ച കൈക്ക് വേദനയുണ്ടെങ്കിലും ഞാനത് സഹിച്ചു. കിളിയുടെ മനസ്സിൻറെ ഉള്ളിൽ ഉള്ള വിങ്ങലിനേക്കാൾ വേദന എൻറെ കൈകൾക്ക് ഇല്ല. അപ്പോഴും ആ കണ്ണിൽ നിന്നും ചുടുകണ്ണീർ ഇങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. വീണ്ടും ആ തല എൻറെ നെഞ്ചിലേക്ക് ചേർത്ത് തഴുകി കൊടുത്തു. കിളി ഇരുന്നു കൊണ്ടാണ് തല എൻറെ നെഞ്ചിലേക്ക് ഇത്രയും നേരം വച്ചിരുന്നത്. ഇപ്പോൾ എൻ്റെ സൈഡിൽ കിടന്നു. കിളിക്ക് കിടന്നപ്പോൾ ചെറിയ ഇറിറ്റേഷൻ ഉള്ളതുപോലെ തോന്നി. എൻറെ തോന്നലാകാം ഞാൻ കിളിയെ ചേർത്തണച്ചു. എൻറെ കയ്യിന് നേരിയ വേദനയുണ്ടെങ്കിലും, ഈ വേദനയ്ക്കു മുമ്പിൽ അത് ഒന്നുമല്ലാതായി. ഞാൻ എന്തു പറഞ്ഞാണ് കിളിയെ സമാധാനിപ്പിക്കുക, കാര്യം പറഞ്ഞാലല്ലേ അറിയു.
കിളി:- ഞാൻ എന്ത് പാതകമാണ് നിങ്ങളോട് ചെയ്തത്. ഒരിക്കലും ഞാൻ ചെയ്യാൻ പാടില്ലാത്തതാണ്, ആ കത്തി കയ്യിൽ അല്ല വയറിൽ ആണ് കൊണ്ടിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞാനിന്ന് ജയിലിൽ കിടക്കേണ്ടതാണ്. മുറിവുണ്ടായി രക്തം ചീറ്റിയിട്ടും തിരിഞ്ഞു പോലും നോക്കിയില്ല. ഞാനൊരു ദുഷ്ടയാണ്. ഞാൻ സുഖമില്ലാതിരുന്ന സമയത്ത്, എത്രയൊക്കെ വിരോധവും വെറുപ്പും കാണിച്ചിട്ടും എന്നെ എങ്ങനെയാണ് പരിചരിച്ചിരുന്നത്. ആ സ്ഥാനത്ത് എത്രയൊക്കെ കഷ്ടപ്പെട്ടു, ഞാൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇല്ല ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല. എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ പോകട്ടെ.
എന്നുപറഞ്ഞ് കിളി എഴുന്നേറ്റു പോകാൻ ശ്രമിച്ചു.
ഞാൻ:- എന്നോട് ഇതല്ല പറയാനുള്ളത്, അത് പറഞ്ഞിട്ട് പോയാൽ മതി.
കിളി :- എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുന്നു.
ഞാൻ:- എൻ്റെ നേരെ എന്തിന് കത്തി വീശി ? എന്നെ വെറുക്കാനും മാത്രം ഞാൻ