എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

കണ്ണടച്ചു ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നു. അടുക്കളയിൽ സംസാരം കേൾക്കാം
അമ്മൂമ്മ :- മോളെ, മോൾക്ക് വീട്ടിൽ പോണൊ?
മറുപടിയില്ലാഞ്ഞിട്ടൊ ശബ്ദം കുറവായതുകൊണ്ടൊ ഞാൻ കേട്ടില്ല.
അമ്മുമ്മ :- അവന് കുഴപ്പമൊന്നുമില്ല എന്ന് പറയുന്നു. മോള് ഇന്നു മുതൽ എൻറെ കൂടെ കിടന്നൊ.
അതിനും ഞാൻ ശബ്ദമൊന്നും കേട്ടില്ല. ഇവരൊക്കെ കടന്നിട്ട് വേണം എനിക്ക് എഴുന്നേറ്റിരിക്കാൻ. കാരണം കൈ വേദന കൂടി. പകലത്തെ ആ തട്ടൽ കൂടി ആയപ്പോൾ ആദ്യത്തെ ദിവസത്തെ വേദന തന്നെ ഇന്നും. ശരിക്കുപറഞ്ഞാൽ കോട്ടൻ അഴിച്ചു കളഞ്ഞ് മരുന്നു വെച്ച് മാറ്റി കെട്ടേണ്ടതാണ്. പക്ഷേ എങ്ങനെ കെട്ടാൻ? ഒരാളുടെ സഹായമില്ലാതെ ഒരു കൈകൊണ്ട് കെട്ടൽ നടക്കില്ലല്ലോ. അങ്ങനെ അവർ കിടക്കാൻ കാത്തുനിന്നു, എന്നിട്ട് വേണം എനിക്ക് എഴുന്നേറ്റ് തലയിൽ കയ്യും വെച്ച് ചാരിയിരുന്നു ഉറങ്ങാൻ. ഇപ്പോൾ അങ്ങനെയാണല്ലോ രണ്ടുദിവസമായി ഉറങ്ങുന്നത്. ഞാൻ വേദനയും കടിച്ചുപിടിച്ച് കണ്ണടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കിടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി തോന്നി. അവർ അവരുടെ മുറിയിൽ കയറി വാതിലടച്ച് കിടന്നാൽ, എനിക്കും എന്നെ എങ്ങനെ വേണമെങ്കിലും കിടക്കുകയോ എഴുന്നേറ്റിരുന്ന് തലയിൽ കയ്യും വെച്ച് നടക്കുകയോ കിടക്കുകയോ ചെയ്യാം. മറ്റുള്ളവർക്ക് ശല്യം ആവുകയില്ല. നിവർന്നു കിടന്നാൽ ഉറങ്ങിയിട്ടില്ല എന്ന് തോന്നേണ്ട എന്നുകരുതി, പുറംതിരിഞ്ഞ് ചുവരിനോട് ഫെയ്സ് ചെയ്താണ് കിടന്നിരുന്നത്. അതുകൊണ്ട് ആരൊക്കെ എവിടെയൊക്കെ കിടന്നു എന്ന് അറിയാൻ പറ്റിയില്ല. എല്ലാവരും കിടന്നു എന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു രണ്ടുദിവസമായി ചെയ്യുന്ന പ്രവർത്തി ചെയ്തു ചാരിയിരുന്നു. അടുക്കളയിൽ നിന്നുള്ള പ്രകാശത്തിൽ അതാ ഒരാൾ വാതിൽക്കൽ കിടക്കുന്നു. സമാധാനത്തോടു കൂടി എഴുന്നേറ്റ് ഇരിക്കുകയോ നടക്കുകയോ ചെയ്യാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. വേദന സഹിച്ച് വീണ്ടും കിടന്നു. ഞാൻ അമ്മയോട് പറഞ്ഞതാണ് കിളിയെ ഇവിടെ കിടത്തണ്ടയെന്ന്, എന്നിട്ടും. തലയിൽ കയ്യും വെച്ച് ഒന്നു നടന്നു ഇരുന്നോ കിടന്നു സമയം കളയാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. എത്രനേരമെന്നുവച്ചാൽ ഇരിക്കും, ഒന്നു നടന്നാൽ അത്രയും സമയം പോകും. ഇപ്പോൾ അതിന് കഴിയില്ലല്ലോ. വേദന സഹിക്കാൻ പാടില്ലാതെ ആയപ്പോൾ തലയിൽ കൈ വച്ചത് എഴുന്നേറ്റിരുന്നു. ഞാനെന്ത് അപരാധം ചെയ്തിട്ടാണാവോ, ആദ്യം കത്തിയെടുത്ത് വീശി കൈ മുറിച്ചു. അന്നു ഞാൻ കണ്ടതാണ് ആ മുഖഭാവം, എന്തൊരു ശൗര്യമായിരുന്നു ആ മുഖത്ത്. ഞാൻ ധൈര്യത്തോടെ നിന്നെങ്കിലും, അന്ന് പേടി തോന്നിയിരുന്നു. ഇത്രയും ക്രൂരമായി പ്രവർത്തിക്കണമെങ്കിൽ എന്തായിരിക്കും ആ മനസ്സിൽ. അത് എന്തുമാകട്ടെ എന്നെ അകറ്റിക്കോട്ടെ. എന്നാലും ഒരു ഉപകാരവും ഇല്ലെങ്കിലും വട്ടം വന്ന് കിടക്കുന്നതെന്തിന്. ആദ്യ ദിവസം ഞാൻ അനുഭവിച്ച വിഷമങ്ങൾ ഒക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. ബാത്റൂമിന് പുറത്ത് ഞാൻ വീണു കിടന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ല. ഇതൊക്കെ എന്നോടുള്ള വെറുപ്പും ദേഷ്യവും അകൽച്ചയും കൊണ്ടാണെന്ന് വിചാരിക്കാം. പിന്നെ എന്തിന് വട്ടം വന്നു കിടക്കുന്നു? എനിക്ക് വേദന എടുത്തിട്ടു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. പറഞ്ഞിട്ടെന്ത് കാര്യം സഹിക്കുക തന്നെ. അമ്മൂമ്മ വീട്ടിൽ പോകുന്ന കാര്യം

Leave a Reply

Your email address will not be published. Required fields are marked *