“എന്ത് തീരുമാനിക്കാനാണെടാ…..അവര് ചോദിച്ചത് കൊടുക്കാം…..ഞാൻ പറഞ്ഞു…..
“ഊം….പക്ഷെ അവള് പറേണത്….അവർക്കല്ലല്ലോ കൊടുക്കേണ്ടത്….തരേണ്ടത് എനിക്കല്ലേ….എന്ന്…അപ്പോൾ പറഞ്ഞത് അത്രയും മതിയെന്ന്…..സുനീർ പറഞ്ഞു….
“അവൾ ഒരു വാശിക്കാരിയാ…..എന്നും പറഞ്ഞു പഴയതുപോലെ ജീവിതം കോഞ്ഞാട്ട ആക്കി കളയാൻ പറ്റുമോ…..
“ഹാ…എന്തായാലും നൈമ ഇത്തിയും അവളും എന്തോ തീരുമാനിച്ചത് പോലെയായിരുന്നു ഇന്നത്തെ കാര്യങ്ങൾ….ഒപ്പം നസിയുമുണ്ട്…എന്താ സംഗതി എന്നറിയില്ലല്ലോ…..വരുന്നിടത്തു വച്ച് കാണാം…..ഇനി ആകെപ്പാട് ഒരാഴ്ചയേ ഉള്ളൂ…..
“നിന്റെ ഷോപ്പിന്റെ കാര്യം എന്തായി?….
“ഹാ…ഇതൊക്കെ ഒന്ന് കഴിയട്ടെ…..അവൻ അലസമായി പറഞ്ഞു….
“എടാ ഫാരിയുടെ കൂടെയുള്ള ചെക്കനെ കണ്ടിരുന്നോ നീ…..നമ്മുക്ക് അവനെ ഫാരിക്ക് വേണ്ടി ആലോചിച്ചാലോ……അവന്റെ വിവരങ്ങൾ ഒക്കെ അറിഞ്ഞിട്ടു…….
“ഊം….അതും ആലോചിക്കാം …..പിന്നെ ആ പ്രമാണം രെജിസ്റ്റർ ചെയ്തത് എന്തെ?
“ഞാൻ എഴുന്നേറ്റു അലമാരയിൽ നിന്നും പ്രമാണം എടുത്ത് നൽകി…..എടാ ഇത് ആ ആലിയ ചേട്ടത്തിയുടെ കാശാണ്…..അവർക്ക് ഒരു കിടപ്പാടം വേണ്ടേ…..
“അതും അറിയാം…..അതിനുള്ള വഴിയുമുണ്ട്….
“ഊം…ഞാനൊന്നു മൂളി….നീ എന്തെക്കെയോ മറക്കുന്നുണ്ട്…..
“ഏയ് ഒന്നുമില്ല അളിയാ…..
“എന്നാൽ ഞാൻ പോരുന്നതിനു ശേഷം വൈശാഖൻ എങ്ങനെയാ അവിടെ കുടുങ്ങിയത്……ഞാൻ അവനോടു ചോദിച്ചു…..
“ആ അറിയില്ല അളിയാ…..ഈ വിഷയം ഞാൻ അവറാച്ചനുമായി സംസാരിച്ചിരുന്നു…ഇനി അങ്ങേരു വല്ലതും…..
“ശ്ശെ…..നീ അയാളോടും….പറഞ്ഞോ….
“ഓ….അതിൽ കാര്യമില്ല….അളിയാ….അളിയൻ വന്നേ നമ്മുക്ക് ആ പയ്യനെ ഒന്ന് പരിചയപ്പെടാം….അവൻ ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി…എന്നിട്ടും സംശയങ്ങൾ ബാക്കിയായി…..വൈശാഖൻ പറഞ്ഞ വീഡിയോ, ട്രാവൽ ബാൻ, വസ്തു എഴുത്ത്,ഇപ്പോൾ ആ കാശ് ആലിയ ചേട്ടത്തിയുടേത് ആണെന്നുള്ളത്…..ഞാൻ ആലോചിച്ചു ഒന്നും നിൽക്കാതെ അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി…..
അൽത്താഫിനെ വിളിച്ചു…..അൽതാഫ് ഞങ്ങളോടൊപ്പം സുനീറിന്റെ മുറിയിലേക്ക് വന്നു…..
“പറ…..അൽത്താഫിനെ കുറിച്ച്….ഞങ്ങൾക്ക് കുറെ തീരുമാനങ്ങൾ എടുക്കാനുണ്ട്……വീട്, മാതാപിതാക്കൾ എല്ലാം….സുനീർ പറഞ്ഞു…..
“എനിക്ക് പറയത്തക്ക ബാക്ക്ഗ്രൗണ്ട് ആയിട്ട് ഒന്നുമില്ല….ബാംഗ്ലൂരിൽ ഒരു സോഫ്റ്റ് വെയർ കമ്പിനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ആയിരുന്നു…..കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ …..കോഴിക്കോട് ആയിരുന്നു താമസം….വീടും വസ്തുവും എന്റെ ചില പ്രവർത്തികൾ കാരണം വിൽക്കേണ്ടി വന്നു…അത് ഒരു പക്ഷെ ബാരി കൊച്ചയ്ക്ക് അറിയാം…..