മത്സരിച്ചു ജയിച്ചവൻ തന്നെയാ ഞാൻ….ഭാഗ്യം എന്നെ തളർത്താത്തത് കൊണ്ടാണല്ലോ സത്യം നീതിയുമല്ലാത്തതായ കാര്യങ്ങൾ എന്റെ മുന്നിൽ കാണിച്ചു തരുന്നത്…..ഇവിടെ പരാജയമാണെങ്കിലും നിന്റെ മുന്നിൽ ഞാനുണ്ടാകും…..നീ നീറി നീറി കഴിയണം…..
“ജി കെ….ഞാൻ ദയനീയമായി വിളിച്ചു…ഞാൻ എന്ത് ചെയ്‌തെന്നാണ് പറയുന്നത്….തെറ്റ് സംഭവിച്ചു…..ഞാൻ നിങ്ങളുടെ മുന്നിൽ എത്ര ശിരസു കുനിച്ചാലും തീരാത്ത തെറ്റ്…..നിങ്ങളുടെ ഈ പെരുമാറ്റം വല്ലാതെ വേദനിപ്പിക്കുന്നു…..ഞാൻ ഒന്നും അറിഞ്ഞുകൊണ്ടല്ല…..അങ്ങനെ ഒരു സംഭവത്തിന്റെ ആലോചനയുമായി വന്നു…..ഞങ്ങൾ മറുപടി ഒന്നും പറഞ്ഞിട്ടില്ല….സത്യം…..
“എന്നിടാനോ…ടീ വിയിൽ എന്നെ ഇട്ടു അലക്കി വെളുപ്പിക്കുന്നത്…..ജി കെയുടെ സ്വരം…..
ഞാൻ ഫോണും കയ്യിൽ പിടിച്ചു അകത്തേക്ക് കയറി….സുനീർ ഒരുങ്ങി ഇറങ്ങി വരുന്നു……
“എടാ ഒരു മിനിറ്റ്…..ഞാൻ സുനീറിനെ നോക്കി പറഞ്ഞു…എന്നിട്ടു ഞാൻ ഫോൺ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു….”ഞാൻ അങ്ങോട്ട് വിളിക്കാം ജി കെ…..എന്നിട്ടു കട്ട് ചെയ്തു…..സുനീർ എന്തെ എന്ന മട്ടിൽ എന്നെ നോക്കി…..
ഞാൻ ടീ വി ഓൺ ചെയ്തു ,ചാനൽ മാറ്റി മാറ്റി നോക്കി…..അവസാനം മനോരമ ചാനലിൽ എത്തി…ബഹുപക്ഷം പാർട്ടിയുടെ സ്ഥാനാർഥി ലിസ്റ്റുകൾ പ്രഖ്യാപിച്ചു…..വലപ്പാട് രാമകൃഷ്ണൻ ആലപ്പുഴയിൽ…..കോന്നിയിൽ അടൂർ സുഭാഷ്……ഹരിപ്പാട്…..സതീഷ് വട്ടത്തല…..മൂന്നു സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നു…….അമ്പലപ്പുഴ,കുറ്റിയാടി,വർക്കല സീറ്റുകൾ ആണ് ..അമ്പലപ്പുഴയിൽ ജി കെ യുടെ പീഡനത്തിനിരയായി എന്ന് കുറ്റം ആരോപിച്ച ആലിയ ഫാറൂക്ക് ബഹുപക്ഷം സ്ഥാനാര്ഥിയായി മത്സരിക്കുവാൻ സാധ്യത….ഹൈക്കമാന്റിന്റെ നിർണായക തീരുമാനത്തിനായി കാത്തിരിക്കുന്നു……
“എന്താടാ ഇതൊക്കെ…..ഞാൻ ചോദിച്ചു….
“ആ…നമ്മൾ ഒന്നും പറഞ്ഞില്ലല്ലോ……സുനീർ കൈ മലർത്തി പറഞ്ഞു…..ഒരു വഴിയുണ്ട്…..ഇപ്പോൾ ഞാൻ ആ ബ്രോക്കർ വരാമെന്നു പറഞ്ഞിട്ടുണ്ട്…..അപ്പുറത്തെ ശരണ്യയുടെ സ്ഥലത്തിന്…..അതൊന്നു കച്ചവടമാക്കട്ടെ…..അതും പറഞ്ഞു അവൻ ഇറങ്ങി…..ഞാൻ ആകെ അങ്കലാപ്പിൽ മുകളിലേക്ക് നോക്കി നിന്നപ്പോൾ നൈമ എന്റെ അരികിൽ വന്നു…..എന്ത് പറ്റി ഇക്ക..ഞാൻ ചാനലിലേക്ക് കണ്ണ് കാണിച്ചു….
“ആഹാ ഇതാണോ കാര്യം…..അവരങ്ങോട്ടു പറയട്ടെ…ഇക്ക….എന്റെ കുഞ്ഞു തലയിൽ ഉദിച്ച ഒരു ബുദ്ധി പറഞ്ഞു തരട്ടെ…….
എന്നിട്ടു എന്നെ നോക്കി…..അവൾ പറയാൻ തുടങ്ങി….
(തുടരും)
നിങ്ങൾ പ്രിയമുള്ളവർ ഈ കഴിഞ്ഞ മുപ്പത്തിയൊന്നു ഭാഗങ്ങൾക്കും നൽകിയ സ്നേഹവും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിക്കുന്നു……എന്നെ …എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ,വിമർശിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയാണ്…..നിങ്ങളുടെ സ്നേഹം…ഇഷ്ടം എല്ലാം ❤️ഒന്ന് അമർത്തി പ്രകടിപ്പിച്ചു ഇഷ്ടമായെങ്കിൽ ഒരു കമന്റും….വിമർശനമുണ്ടെങ്കിൽ അതും രേഖപ്പെടുത്തിയ ഒരു കമന്റ്…..അതുമതി ഈ ജി കേ യ്ക്ക് ….പരാജയപ്പെടുത്താൻ ചുറ്റും സന്നാഹം കൂട്ടുമ്പോൾ ജി കെ പതറാതെ നിൽക്കുന്നത് ഭാഗ്യം തുണക്കും എന്ന വിശ്വാസം കൊണ്ടാണ്…..ആലിയയുടെ നിക്കാഹിനായി നറുക്ക് വീണത് ആർക്കായിരിക്കും…..നസിയോടൊപ്പം ബാരിയും സുനീറും..ഏറ്റു മുട്ടുമോ….ഒരാഴ്ച വിവാഹത്തിന്…..സുഹൈൽ…സ്ത്രീധന പീഡന പരമ്പരയിലെ നായകാനാകുമോ…..തള്ളയുടെ വാക്കും കേട്ട്……ശരണ്യയുടെ ഭാവി….എങ്ങനെ…..അൽതാഫ് ഫാരി വിവാഹം…..വൈശാഖന്റെ കുരുക്ക്….ബാരിയും ഞാനുമായുള്ള ബന്ധം….എല്ലാം ചോദ്യചിഹ്നംപോലെ ……പക്ഷെ ശുഭപര്യവസാനം ആകട്ടെ എല്ലാം….നിങ്ങളെപ്പോലെ ഞാനും പ്രാർത്ഥിക്കുന്നു……