ചോദിച്ചു…..”കുളിക്കാൻ കയറി….
“എടാ അൽതാഫ് നീ ഇരിക്ക്….എനിക്ക് ദേ ഇവിടെ അടുത്ത് വളഞ്ഞ വഴി വരെ ഒന്ന് പോകണം….ഒരു മണിക്കൂറിനകം ഇങ്ങെത്താം……നൈമേ നീ ഇങ്ങോട്ടു വന്നേ….ഞാൻ എന്തോ ആലോചിച്ചിട്ട് നയ്മയെ വിളിച്ചു…..എന്നിട്ടു ഫോണെടുത്തു സുനീറിനെ വിളിച്ചു…”എടാ ആ വസ്തു നിനക്കണോ?….
“അതൊക്കെ പിന്നീട് പറയാം….അളിയൻ കാശ് അവിടെ എത്തിച്ചേച്ചു എഗ്രിമെന്റ് ഒരാഴ്ചലത്തേക്ക് എഴുതി ഒന്ന് സൈൻ ചെയ്‌താൽ മതി….അളിയന്റെ ആധാർ കാർഡ് എടുത്തോ….
“എടാ നീ പറഞ്ഞ മുപ്പതും വേണമെങ്കിൽ ഇന്ന് കൊടുക്കാം……കാശുണ്ട്…..നല്ലതാണെങ്കിൽ നമ്മുക്ക് എഴുതിക്കാടാ…സമയം പതിനൊന്നല്ലേ ആയുള്ളൂ…..
“ഞാൻ അവരെ ഒന്ന് വിളിക്കട്ടെ അളിയാ…..
“നീ വിളിച്ചിട്ടു എന്നെ വിളിക്കു…..ദേ…ഇവിടെ നൈമ ഒരുങ്ങിയിരിക്കുകയാ അവർക്ക് ആലപ്പുഴ പോകാൻ…..
“ആ…ഇവിടെ ഒരെണ്ണം ചെന്ന് കയറിയപ്പോൾ തുടങ്ങിയതാ…..സുനീർ പറഞ്ഞിട്ട് ഫോൺ വച്ച്…..
“നീ ആ ബാഗിൽ നിന്നും 15 കെട്ട് ഇങ്ങെടുക്ക്…..നൈമ കുനിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്നും ബാഗ് വലിച്ചു…..തുറന്നു 15 കെട്ട് രണ്ടായിരത്തിന്റെ നോട്ടെടുത്ത്…..ലുലു വിന്റെ കവറിൽ കയറ്റി ….എന്നിട്ടു എന്നെ ഏൽപ്പിച്ചു…ബാക്കി നീ എടുത്ത് അലമാരയിൽ വച്ചേരു…..
സുനീറിന്റെ കാൾ എത്തി…..”ഹാലോ….ഏന്തയാടാ…..
“ഒക്കെയാണ് അളിയാ…..ഞാൻ എത്താൻ പറ്റുന്നെങ്കിൽ അങ്ങ് സബ് രജിസ്റ്റർ ആഫീസിൽ എത്താം….അഥവാ പറ്റിയില്ലെങ്കിൽ അളിയന്റെ പേരിൽ എഴുതിക്കോ…ബാക്കി നമ്മുക്ക് നോക്കാം….ഒരാൾ രാവിലെ ഇങ്ങോട്ടിറങ്ങിയപ്പോൾ പറഞ്ഞതാ…..അങ്ങനെ കയറി നോക്കിയപ്പോൾ ഇഷ്ടപ്പെട്ടു…..റോഡ് സൈഡുമാണ്…..പിന്നെ അങ്ങ് ഉറപ്പിക്കാമെന്ന് കരുതി….
“ഒകെടാ…..എടാ പിന്നെ ആ ബീന മാമി ഇവിടെ വന്നിരുന്നു…..
“എനിക്കറിയാം വന്നു കാണുമെന്നു…..എന്നെ രാവിലെ വിളിച്ചിരുന്നു….ഞാൻ പറഞ്ഞു അളിയൻ വീട്ടിലുണ്ട്….അളിയനുമായി സംസാരിക്കാൻ…..
“എടാ…നീ …..
“ഹാ…ഞങ്ങളുടെ വീട്ടിലെ കാരണവർ ഇപ്പോൾ അളിയനല്ലേ…സുനീർ പറഞ്ഞിട്ട് ചിരിച്ചു…..
“മതി സുഖിപ്പിച്ചത്…ഞാൻ ഫോൺ വച്ച്…..എന്നിട്ടു ഞാൻ ഹാൻഡ്‌ബാഗെടുത്ത്…അതിലേക്ക് നൈമ പൊതിഞ്ഞ പണം കയറ്റി….ജീൻസും ടീ ഷർട്ടുമിട്ടു വാച്ചു കെട്ടി ബാഗുമായി ഇറങ്ങുമ്പോൾ ആലിയ ചേട്ടത്തി…അസ്ലാമിനോട് എന്തെക്കെയോ ചോദിക്കുന്നു….ഫാരി തലയിൽ തോർത്തും കെട്ടി അടുത്തുണ്ട്….എന്നെ നോക്കി അവൾ