ഒരുമിച്ചുണ്ട്…..ആലിയ ചേട്ടത്തി,നൈമ,സുനൈന,അഷീമ,നസി,ശരണ്യ,ഫാരി…..എല്ലാവരും……ഒരു ആഘോഷ തിമിർപ്പിലാണ് എല്ലാവരും…..
മക്കൾ എല്ലാവരും കളിയിലാണ്…..സുനീർ ശരണ്യയോട് ചോദിച്ചു…..ശരണ്യേച്ചിക്ക് എന്നോട് വെറുപ്പ് കാണുമെന്നറിയാം…..ഞാൻ ഒരു പരിധിവരെ സൂരജേട്ടനെ പ്രോത്സാഹിപ്പിച്ചവനാണല്ലോ…..
“അതിലും വലുതല്ലേ സുനി ഈ കിട്ടിയ ജീവിതം….എനിക്ക് ചേട്ടത്തിമാരെയും,അനിയത്തിമാരെയും ഇങ്ങനെ ഓരങ്ങളെയും രണ്ടു നല്ല ചേട്ടന്മാരെയും കിട്ടിയില്ലേ……അവൾ പറഞ്ഞുകൊണ്ട് ചിരിച്ചു…..
“നാളെ നിങ്ങളുടെ വസ്തു നോക്കാൻ ഒരു പാർട്ടി വരും…..അപ്പുറത്തെ ……വസ്തു…..
“അതിനു പ്രമാണം എന്റെയും അങ്ങേരുടേയും പേരിൽ അല്ലെ……ശരണ്യ പറഞ്ഞു…..
“അങ്ങേരുടെ കാര്യം വിട്…ചേച്ചിക്ക് അവിടെ താമസിക്കണോ…അതോ വേറെ വീടും വസ്തുവും വാങ്ങണോ…..
“ആ വീട്ടിലേക്കു കയറുന്നത് തന്നെ പേടിയാ…..ആരെങ്കിലുമുണ്ടെങ്കിൽ അത് കൊടുക്കാൻ ഞാൻ തയാറാണ്……
എനിക്ക് ഒന്നും മനസ്സിലായില്ല…..സൂരജിന്റെ പേരിലും കൂടി കിടക്കുന്ന വസ്തു ഇവൻ എന്ത് ചെയ്യാൻ പോകുകയാണ്……
“എടാ ചെക്കാ…..അതൊക്കെ പിന്നീട്…..നൈമ പറഞ്ഞിട്ട് തുറന്നിരുന്ന പാക്കറ്റുകൾ ഓരോന്നായി കയ്യിലെടുത്തു……നാല് നീലകളറിൽ ഉള്ള ബനാറസ് പട്ടു സാരികൾ……
“ഇതെന്തു യൂണി ഫോർമോ……സുനീർ ചോദിച്ചു…..
“അതെ…..അഷീമയുടെ സെലക്ഷന് വിട്ടു കൊടുത്തതാണ്……നൈമ പറഞ്ഞു…..
ഒന്ന്….എനിക്ക്….ഇത് സുനൈനക്ക്……ഇത് നസി ക്ക് …ഇത് ശരണ്യക്ക്…….ഞാൻ വല്ലാണ്ടായി…….ഇവിടെയും അവർ ആലിയ ചേട്ടത്തിയെ ഒറ്റപ്പെടുത്തുകയാണോ…..എന്ന തോന്നൽ……ഞാൻ ഒന്നും മിണ്ടാതെ ആലിയ ചേട്ടത്തിയെ നോക്കി….പുള്ളിക്കാരിയുടെ മുഖത്ത് ഒരു വിഷമം ഉണ്ട്…..
അടുത്ത കവറുകൾ തുറന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു…മൂന്നു മെറൂൺ നിറത്തിലുള്ള പട്ടു സാരികൾ…..
“ഇത് ഇത്തിക്ക്…ഇത് അഷീമക്ക്……ഇത് ഞങ്ങളുടെ ഫാരിമോൾക്ക്……
ഇത്തവണ ഞെട്ടിയത് ആലിയ ചേട്ടത്തിയാണ്…..ഇതെന്തിനാ എനിക്ക്….
“അതെ ഞങ്ങൾ ചിലതു തീരുമാനിച്ചിട്ടുണ്ട്…….ഈ നിൽക്കുന്ന രണ്ടു പെണ്ണുങ്ങളെയും കെട്ടിക്കുന്ന ഉമ്മയുടെ സ്ഥാനമാണ് ഇത്തിക്ക്…..നൈമ പറഞ്ഞുകൊണ്ട് ആ സാരി കൊടുത്തു…..ഇത് ഷബീർ അനിയന്…വെള്ള മുണ്ടും ഷർട്ടും…….ഇത് ഇക്കയ്ക്ക്…..എനിക്കും അതെ ഡ്രസ്സ്……ഇത് സുനീറിനു……ഒരേ ജോഡി……ഇത് ഞങ്ങളുടെ ഫാരിയുടെ ചെക്കന്……അൽത്താഫിനും അതെ ഡ്രസ്സ്…..നൈമ കൊടുത്തിട്ടു പറഞ്ഞു…ഇനി ഞാനും അഷീമായും സുനൈനയും കൂടി അൽപ നേരം ആ മുറിയിലോട്ട് ഇരിക്കട്ടെ……ഇന്നത്തെ ഫുഡ് എന്റിക്കയുടെ വക……ഒരു പേപ്പറും പേനയും എടുത്തുകൊണ്ടു