ഇനി മെഡിസിൻ മേടിക്കാൻ കാശും ഇല്ല…
കൂട്ടുകാരനെ വിളിച് വേറെ ആരേം ആല്ല. ആഹ് മൈരന് തന്നെ..
അളിയാ ഒരു 1000 രൂപ വേണം നീ ഒന്ന് ഗൂഗിൾ പേ ചെയ്യ്..
.
എടാ അക്കൗണ്ടിൽ ഒന്നും ഇല്ല കയ്യിൽ ഉണ്ട്
എന്നാ നീ ഹോസ്പിറ്റലിലേക്ക് വാ
എടാ ഞാൻ സ്ഥാലത് ഇല്ല്ലെ ഏത് ഹോസ്പിറ്റൽ ആാാ
നിന്റ പെങ്ങൾ നിൽക്കണ ഹോസ്പിറ്റലിൽ തന്നെ
എന്നാ സീൻ ഇല്ല ഞാൻ അവളെ വിളിച് പറയാ അവളുടെ കയ്യിൽ നിന്നും മേടിച്ചോ.
അത് വേണ്ട നീ ഞാൻ എന്തേലും വഴി നോക്കാം..
എടാ ഇല്ല നീ മേടിച്ചോ ഞാൻ വീട്ടിൽ വരുമ്പോൾ അവൾക് കൊടുത്തോളം
മ്മ് ഓക്കേ
1 മണിക്കൂർ ശേഷം റിസൾട്ട് കിട്ടി.. അതും ആയി ഞാൻ ഡോക്ടറുടെ അടുത്ത് ചെന്ന് അവർ അത് നോക്കി…. അതിനിടയിൽ അവൾ കൊണ്ടുവന്നു കാശ് തന്നു….
ഡോക്ടർ : നിങ്ങൾ തമ്മിൽ അറിയോ
അഞ്ജന : ചേട്ടന്റെ കൂട്ടുകാരൻ ആണ്.. ചേട്ടൻ പൈസ കൊടുക്കാൻ വിളിച്ചു പറഞ്ഞു..
ഡോക്ടർ : നല്ല പോലെ മദ്യം കുടിക്കും അല്ലെ
ഇല്ല അങ്ങനെ ഒന്നും ഇല്ല
അഞ്ജന : കുടിക്കും ഡോക്ടറെ എന്റെ ചേട്ടനും ആയിട്ട് ആണ് കൂട്ട്
ഡോക്ടർ : അതെനിക് ഈ റിസൾട്ട് കണ്ടപോലെ മനസ്സിലായി.
ഞാൻ : എന്താ ഡോക്ടറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ
ഉണ്ട് മൂത്രത്തിൽ പഴുപ്പുണ്ട്. പിന്നെ ഇൻഫെക്ഷൻ ഉണ്ട്. ഇനി നോക്കിയില്ലേ ഇത് പണിയാകും. വെള്ളം നല്ല പോലെ കുടിക്കണം.. മെഡിസിൻ മുടക്കരുത് 3 മാസം കഴിക്കണം.
രണ്ട് ആഴ്ച കൂടുമ്പോൾ വരണം. വരുമ്പോൾ ഈ ടെസ്റ്റ് ചെയ്തിട്ട് റിസൾട്ടും ആയിട്ട് വേണം വരാൻ…..
പിന്നെ മദ്യം തൊടരുത്..
ഞാൻ : ഡോക്ടറെ ഇടക്കെങ്കിലും
എടൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല.. നിങ്ങൾക്ക് ഇതിന്റെ സീരിയസ് നെസ് അറിയാൻ പാടില്ലാത്തത് കൊണ്ട.
ഈ ഇൻഫെക്ഷൻ മാറിയില്ലേ അത് കിഡ്നി യെ ബാധിക്കും.
താൻ ഏത് വരെ പഠിച്ചു
ഞാൻ : mba
അപ്പൊ ബാക്കി ഞാൻ പറയണ്ടല്ലോ.. അതുകൊണ്ട് മെഡിസിൻ മുടക്കരുത്