പറഞ്ഞു.. ആവി പിടിച്ചപ്പോൾ ഒന്ന് കുറഞ്ഞു………
വീണ്ടു കട്ടിലിൽ കിടന്ന്….
ഞാൻ : തനിക് ഒരു ബുദ്ധിമുട്ട് ആയല്ലേ…..
അനു : മര്യാദക് അവിടെ കിടന്നു ഉറങ്ങ് എന്ന് പറഞ്ഞു എന്റെ തലയിൽ കൈവെച്ചു…..
ഞാൻ : എടൊ താൻ ഇവിടെ കിടന്നോ പേടിക്കണ്ട
അനു: പേടി ഉണ്ടെങ്കിൽ എത്രയും നേരം ഞാൻ ഇവിടെ നില്കുവോ…..
ഞങ്ങൾ അവിടെ കിടന്ന്….. ഞാൻ ഉറങ്ങി… രാവിലെ എഴുന്നേറ്റപ്പോൾ അവൾ എന്റെ കൈ ചേർത്ത് പിടിച്ചു നല്ല ഉറക്കം ആയിരുന്നു….
എനിക്ക് ആദ്യ അനുഭവം ആയിരുന്നു അത്. ഞാൻ പയ്യെ കൈ വലിച്ചു. അപ്പോൾ അവൾ എഴുനേറ്റ്……..
എന്നോട് സോറി പറഞ്ഞു….
ഏയ്യ് കുഴപ്പമില്ല…….
എനിക്ക് എപ്പോഴോ അവളെ ആരൊക്കെയേ ആയി കഴിഞ്ഞിരുന്നു…. പക്ഷെ അതിനെ എന്റെ മനസ് അനുവദിച്ചില്ല…….
ഞാൻ : സമയം ഇത്രയും ആയില്ലേ താൻ പൊക്കോ വീട്ടിൽ അവർ അന്വേഷിക്കും…..
ഞാൻ പോയിട്ട് വരാം…. അവൾ അവളുടെ ബാഗും എടുത്ത് ഇറങ്ങാൻ നേരം എന്നേ കെട്ടിപിടിച് കവിളിൽ ഒരുമ്മ തന്നു…. എന്നിട്ട് പറഞ്ഞു
ആരും ഇല്ലന്ന് ഒന്നും കരുതരുത് കേട്ടോ…..
വിഷമിച്ചിരിക്കരുത്. വേറെ ഒന്നും ആലോചിക്കേണ്ട സന്തോഷം ആയിട്ടു ഇരിക്ക് ഞാൻ പോയിട്ട് വരാം…….
അവൾ പോയി….
ഞാൻ ദൈവമേ എന്തൊക്കെ ആണ് നടക്കുന്നത്. അവൾക്ക് എന്നോട് ഇപ്പൊ തോന്നുന്നത് എല്ലാം എന്റെ അവസ്ഥാ കണ്ടിട്ട് ആയിരിക്കും…. ഞാൻ മനസ്സിൽ പറഞ്ഞു…..
ഉച്ചക്ക് മുൻപ് അവൾ വന്നു.. ഞാൻ ഉറക്കത്തിൽ ആയിരുന്നു ഫോണിൽ വിളിച്ചപ്പോൾ അനു എഴുന്നേറ്റത്.. വാതിൽ തുറക്കാൻ പറഞ്ഞു….
വാതിൽ തുറന്നു. അവൾ അകത്തു വന്നു..
അനു : ഫുള്ള് ടൈം ഉറക്കം ആണോ
മ്മ്
അനു : വല്ലതും കഴിച്ചോ.
എനിക്ക് വേണ്ട വിശപ്പില…..