.
ഞാൻ അതിൽ നിന്നും ഒന്നും കഴിച്ചില്ല കഴിക്കാൻ തോന്നില്ല 2 ദിവസം ആയി എന്തെങ്കിലും കഴിച്ചിട്ട്…….. പക്ഷെ അതിന്റെ ഒരു ബുദ്ധിമുട്ടും തോന്നീട്ടില്ല..
മുറിയിൽ ചെന്ന് ഫോൺ എടുത്തു.. അജിന്റെ 40 മിസ്സ്ഡ് കാൾ……
അനുപമ യുടെയും ഉണ്ടായിരുന്നു…
അതിൽ.
അവൻ ഇത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകും. അവന്റെ അനിയത്തി വഴി അവളും അറിഞ്ഞു കാണും എന്ന് എനിക്ക് മനസ്സിലായി….
എല്ലാവർക്കും സഹതാപം തരംഗം തുടങ്ങി കാണും……. ഞാൻ മനസ്സിൽ പറഞ്ഞു….
ഞാൻ അപ്പൊ തന്നെ അവളുടെ അക്കൗണ്ടിലേക്ക് 40000 രൂപ അയച്ചു കൊടുത്തു……
കുറച്ചു കഴിഞ്ഞു അവൾ വിളിക്കാൻ തുടങ്ങി.. ഞാൻ എടുത്തില്ല…
ഇടാത്തടവില്ലാതെ പിന്നേം പിന്നെ വിളിച്ചോണ്ടിരുന്നു……. അവസാനം ഞാൻ ബ്ലോക്ക് ചെയ്തു….. പുറത്തേക്ക് ഇറങ്ങി… അജിന്റെ വീട്ടിൽ ചെന്നതും……
അവന്റെ അച്ഛന്റെ അമ്മേടേം മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൻ പറഞ്ഞിട്ടുണ്ടെന്ന്…..
ഞാൻ : അവനെന്തേ
അവൻ പുറത്തേക് പോയതാ ഇപ്പൊ വരും കേറി ഇരിക്ക്
ഇല്ല ഞാൻ പോൺ അവൻ വരുമ്പോൾ എന്നേ ഒന്ന് വിളിക്കാൻ പറ
മോനെ പോകല്ലേ…. അവന്റെ അമ്മ അടുത്തോട്ടു വന്ന്..
അവൻ എല്ലാം പറഞ്ഞായിരുന്നു ഇന്നലെ….. മറ്റുള്ളവരെ പോലെ ഞങ്ങൾക്കും അറിയാം ആയിരുന്നു.. എല്ലാം…… മോൻ ഇതിന്റെ പേരിൽ വിഷമിച്ചിരിക്കരുത് കേട്ടോ
ഏയ്യ് അതൊക്കെ എപ്പോഴേ വിട്ടു……..ഞാൻ പോട്ടെ അവൻ വരുമ്പോൾ വിളിക്കാൻ പറ……
ഞാൻ അവിടെ ഉള്ള ഒരു പാറ യുടെ മുകളിൽ പോയി ഇരുന്നു…. അവിടെ ഇരുന്നു രണ്ടെണ്ണം അടിക്കുമ്പോൾ ഉള്ള സുഖo ആഹാ……………
അജിൻ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ
ഡാ എവിടെടാ
ഞാൻ നമ്മടെ കുഞ്ഞൻ പറയുടെ മുകളിൽ ഉണ്ട്
അഹ് ഞാൻ ഇപ്പൊ വരാം
അവൻ ഉടനെ തന്നെ വന്ന്
അജിൻ : മേടിച്ചാലോ ഒരെണ്ണം..
ഞാൻ : എടാ വാറ്റ് കിട്ടുവോ
വാറ്റോ നോക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്ത് ആരെക്കെയോ വിളിക്കാൻ തുടങ്ങി……..
നീ എവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു അവൻ പോയി.1 മണിക്കൂർ കഴിഞ്ഞിട്ടും അവനെ കാണുന്നില്ല… സമയം 6 മണി ആയി ഇരുട്ട് വീഴാൻ തുടങ്ങി………