നീ icu ഇൽ ആണെന്ന് ഞാൻ ചെന്ന് പറഞ്ഞിട്ട് പോലും. മൈന്റ് ചെയ്തില്ല…… അപ്പോൾ ആണ് പൈസയും തരാൻ പോണത്..
ഞാൻ ഡ്രസ്സ് ഒക്കെ മാറി പോകാൻ റെഡി ആയി ഇരിക്കാനെയിരുന്നു…….
കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു പൊക്കോളാൻ പറഞ്ഞു…….
ഞാൻ : അപ്പൊ ബില്ല് അടക്കണ്ടേ
അത് അടച്ചു
ആര്
അനുപമ മാഡം
ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങി.. ഞാൻ അവളുടെ റൂമിൽ ചെന്ന്…. അവൾ എന്നേ മൈന്റ് പോലും ചെയ്തില്ല….
ഞാൻ : കാശ് ഞാൻ അടുത്ത ആഴ്ച തരാം
വേണ്ട അതിനു കുറച്ചു കൂടെ മേടിച് കുടിച്ചോ…
അനുപമ : എടൊ തന്നെ ഞാൻ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് ഞാൻ കണ്ടത്…. ഇങ്ങനെത്തെ ഒരു ഫ്രണ്ടിനെ എനിക്ക് ആവശ്യം ഇല്ല…
ഓക്കേ ബൈ എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി…..
ഞങ്ങളും താഴെ എത്തി എനിക്ക് ദഹിക്കാൻ തുടങ്ങി. അടുത്തുള്ള കടയിൽ നിന്നും മിനറൽ വാട്ടർ വാങ്ങി …
അത്രയും നേരം എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നില്ല പക്ഷെ.. ആ വെള്ളം കുടിച്ചപ്പോൾ ഉള്ളിൽ മുഴുവനും ഒരു ആന്തൽ പോലെ…. തോന്നി…
അജിൻ എന്നേ വീടിന്റെ മുമ്പിൽ ഇറക്കി അവൻ പോയി……
ഞാൻ ഗേറ്റ് തുറന്ന് അകത്തു കയറി അച്ഛനും അമ്മയും വാതിൽക്കൽ തന്നെ ഇരിപ്പുണ്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തല പൊക്കി ഒന്ന് നോക്കി.. ഞാൻ അകത്തു കേറിയിട്ടും എന്നോടും ഒന്നും ചോദിച്ചില്ല…
രാത്രി ഭക്ഷണം കഴിക്കാനും വിളിച്ചില്ല.. ഞാൻ ചെന്നപ്പോൾ എല്ലാരും കഴിച്ചു കഴിഞ്ഞിരുന്നു…. സാധാരണ അമ്മ വിളമ്പി തരുന്നതായിരുന്നു.. കുറെ നാളായി ഇപ്പൊ ഞാൻ സ്വയം എടുത്ത് കഴിക്കണം…
ഞാൻ ഓർത്ത് കുടിച്ചത് കൊണ്ടുള്ള ദേഷ്യം ആയിരിക്കും എന്ന്……
ഞാൻ ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു മുറിയിൽ പോയി കിടന്ന്……
ഫോൺ എടുത്ത് അനുപമയെ വിളിച്ചു
10 തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല അവസാനം ഫോൺ കട്ട് ചെയ്ത് കളഞ്ഞു…. പിന്നെ ഞാൻ വിളിച്ചില്ല…. ഫോൺ ടേബിളിൽ വെച്ചിട്ട് തിരിഞ്ഞു കിടന്നതും അവൾ കുത്തിയ സ്ഥാലത് നല്ല വേദന… എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു…….
ഒരാഴ്ചയെടുത്തു ഞാൻ തിരിച്ചു പഴയത് പോലെ…… അവൻ…
പണിക്ക് പോകാൻ തുടങ്ങി….. അവൾ പിന്നെ ഇങ്ങോടും വിളിച്ചില്ല ഞാൻ