ലൈഫ് മുന്നോട്ടു കുതിച്ചു കൊണ്ട് ഇരുന്നു.
രാവിലെ ഞാൻ കണ്ണു തുറന്നു എഴുന്നേറ്റു ഫ്രഷ് ആയി ഹാളിലേക്കു പോയപ്പോൾ കവിത ദിവ്യയോട് എന്തൊ പറയുന്നത് ഞാൻ കേട്ടു.
അവൾ ഇപ്പൊ നല്ല കുട്ടി ആയി നേരത്തെ എഴുന്നേറ്റു എനിക്ക് ചായ ഒക്കെ ഉണ്ടാക്കി തരും.പക്ഷേ അത് കുടിച്ചിട്ട് ഞാൻ കിടന്നു ഉറങ്ങും.
നന്നയി സാരി ഉടുക്കാനും ഒക്കെ അവൾ പഠിച്ചു കഴിഞ്ഞിരുന്നു.
കവിത ഡിയോ എടുത്തു കൊണ്ട് പുറത്തേക് പോകുന്നത് കണ്ടു.
എനിക്ക് എങ്ങോട്ട് ആണ് പോകുന്നെ എന്ന് ചോദിക്കാൻ കഴിഞ്ഞില്ല കാരണം ഞാൻ കന്നാലികളെ നോക്കി പല്ല് തേക്കുന്നത്തെ ഉള്ളായിരുന്നു.
ദിവ്യ യോട് ചോദിച്ചപ്പോൾ ദിവ്യ കാര്യങ്ങൾ പറഞ്ഞു തന്നു.
“അവൾക് ഈ പ്രാവശ്യം ഡേറ്റ് ആയില്ല” എന്ന്. ”
“എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
ദിവ്യ ചിരിച്ചിട്ട്.
“ഉം നോക്കട്ടെ അവൾ നോക്കാൻ വേണ്ടി ഉള്ള സാധനം വാങ്ങാൻ പോയേകുന്നത് ഉള്ള് മെഡിക്കൽ ഷോപ്പിൽ”
എന്ന് പറഞ്ഞു ദിവ്യ അടുക്കളയിലേക് പോയി.
അതെന്തു സാധനം പിരിയേഡ്സ് വരാതെ ഇരുന്നാൽ പ്രശ്നം എന്താണെന്നു അറിയൻ ഉള്ള സാധനം ഒക്കെ ഇപ്പൊ മെഡിക്കൽ ഷോപ്പിൽ ഇണ്ടോ.ശാസ്ത്രത്തിന്റെ ഒക്കെ പുരോഗതി എന്ന് മനസിൽ പറഞ്ഞു ഞാൻ പല്ല് തേച്ചു കൊണ്ട് അമ്മ കന്നാലിയെ മാറ്റി കെട്ടുന്നത് നോക്കി പറമ്പിൽ കൂടി നടന്നപ്പോൾ. അവൾ ഡിയോ യിൽ സ്പീഡിന് വന്നു വണ്ടി നിർത്തി വീട്ടിലേക് ഓടി കയറി പോകുന്നത് കണ്ടു.
ഞാൻ വീട്ടിലേക് ചെന്നു. അവൾ ടോയ്‌ലെറ്റിൽ കയറി യെകുവാ. ഇപ്പൊ വരും എന്ന് ദിവ്യ പറഞ്ഞു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഇന്നേ വരെ അവളുടെ മുഖത്ത് കാണാത്ത സന്തോഷം കൊണ്ട് ആണ് അവൾ പുറത്തേക് വന്നത്.
ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ.
അവൾ പറഞ്ഞു.
“ഏട്ടാ ഞാൻ അമ്മ ആകാൻ പോകുന്നു ”