പ്ലാനാണെന്നാണ് ചേച്ചി പറഞ്ഞത്.”
അത് കേട്ടതും അനുവിന്റെ മുഖഭാവം മാറി. “അവനെ ശരിക്കൊന്ന് കാണാനുണ്ട് എനിക്ക്. അവൻ കാരണമാ എന്റെ ചേച്ചി..” അവളുടെ കണ്ണ് നിറഞ്ഞു അത് പറയുമ്പോ.
“ഈ പെണ്ണ് പിന്നേം തുടങ്ങി. എടീ ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ? നീ വാ.” വിദ്യ അനുവിന്റെ കൈ പിടിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് നടന്നു.
ഈ സമയം അഞ്ചു ഹംസയെ കേജിൽ കൊണ്ട് വന്നു കയറ്റുന്നത് അവർ കണ്ടു.
“എങ്ങനുണ്ടെടീ ഇപ്പൊ ഇയാൾക്ക്?” അനുവാണ് ചോദിച്ചത്.
“കുഴപ്പമൊന്നുമില്ലെടീ. സ്വെല്ലിങ് ഉണ്ട്. അതിന് ഓയിന്റ്മെന്റ് തേച്ചു. പിന്നെ ടാബ്‌ലറ്റും കൊടുത്തിട്ടുണ്ട്. നാളെ കൊണ്ട് ശരിയാകും.”
“അവരൊക്കെ എന്തിയേ?”
“ഹാളിലുണ്ട്. ഒക്കെ ഫുഡ് അടിക്കാൻ തുടങ്ങിക്കാണും. എന്തായാലും ഇന്ന് വേണിക്ക് നല്ല പണിയാണ്. അവനും ഇല്ലല്ലോ സഹായിക്കാൻ?”
“നാളെ കൊണ്ട് എല്ലാവരും തിരിച്ചു വരും. നാദിയായും. ഇന്ന് ഒരു ദിവസത്തേക്ക് നമുക്ക് തന്നെ എല്ലാം മാനേജ് ചെയ്യാമെന്നേ.” വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നാ വാ. ആദ്യം വല്ലോം തിന്നട്ടെ.” അവർ ഡൈനിങ് ഹാളിലേക്ക് നടന്നു.
വൈകുന്നേരം ആയപ്പോൾ സുധി ഉണർന്നു. പതുക്കെ ട്രീറ്റ്‌മെന്റ് ടേബിളിൽ നിന്ന് താഴെ ഇറങ്ങി നോക്കി. ബാൻഡേജ് ഇട്ടിരുന്നെങ്കിലും അവിടെ ഇവിടെ ഒക്കെ നീറ്റൽ ഉണ്ടായിരുന്നു അവന്. ശിവാംഗി അവനുള്ള ഭക്ഷണം കൊണ്ട് കൊടുത്തു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് സിങ്കിൽ ചെന്ന് കയ്യും വായും പ്ളേറ്റും കഴുകിയിട്ട്