ടാ അത് കണ്ടോ.. എന്റെ മുന്നിലൂടെ പോകുന്ന ആളെ ചൂണ്ടി കാണിച്ചു കൊണ്ട് കുട്ടി പറഞ്ഞു..
ഹ്മ്മ് എന്തെ.. അത് നമ്മളെ അജയ് അല്ലെ..
തന്നെ തന്നെ.. ഹോസ്റ്റലിൽ നിന്നും പറഞ്ഞു വിട്ടു അവനെ..
അതിന് ഇപ്പൊ ഹോസ്റ്റൽ ഇല്ലല്ലോ… പിന്നെ എങ്ങനെ അവിടെ നിന്നും പറഞ്ഞു വിടും . ഓ.. കൊറോണ ആയത് കൊണ്ടാവും അല്ലെ…
എന്റെ പൊട്ട ഉത്തരം കണ്ടിട്ടാണെന്ന് തോന്നുന്നു.. കുട്ടി ചിരിയോ ചിരിയാണ്…
എടാ.. ഇന്നലെയോ മിനിയാന്നോ പറഞ്ഞു വിട്ട കാര്യം അല്ല…
പിന്നെ…
എടാ.. കോളേജ് പൂട്ടിയിട്ട് എത്ര നാൾ ആയി…
രണ്ടു മാസം…
ആ.. അന്ന് പുറത്താക്കിയ കാര്യം ആണ് ഞാൻ പറയുന്നത്…
പോടാ.. അവനെ പോലെ പഠിക്കുകയും.. നല്ലത് പറയിപ്പിക്കുകയും ചെയ്യുന്ന ആരുണ്ട് ഇവിടെ… നീ വെറുതെ അസൂയ കൊണ്ട് പറയല്ലേ കുട്ടി.. നമ്മളോ ഇങ്ങനെ. ഇനി അവനെ കൂടി വേണ്ടാത്തത് പറഞ്ഞു ശാഭം വാങ്ങി കൂട്ടേണ്ട…