വേറെ ഒന്നുമല്ല.. ആണ് ആണേൽ പെട്ടന്ന് തന്നെ കട്ട് ചെയ്യണം.. അല്ല പിന്നെ.. നമ്മളോട് ആണ് കളി…
ഹലോ.. എന്റെ മനസിൽ മഞ് വീഴ്ത്തി കൊണ്ട് സാനിയ യുടെ ശബ്ദം ഞാൻ കേട്ടു..
ഹലോ.. ആരാ.. ഇതെന്താ ഫോൺ അടിച്ചിട്ട് മിണ്ടാതെ നിൽക്കുന്നത്… സാനി കുറച്ചു ദേശ്യത്തോടെ തന്നെ സംസാരിക്കുവാൻ തുടങ്ങി..
ഹലോ.. ഞാൻ കുറച്ചു സോഫ്റ്റ് വരുത്തി അവളോട് മറുപടി പറഞ്ഞു..
ആരാ.. ഇപ്പോഴും ഗൗരവത്തിൽ തന്നെ ആണ് അവൾ സംസാരിക്കുന്നത്..
എടി.. ഇത് ഞാൻ ആണ് അജു..
ടാ.. ഇത് ഏതാ നമ്പർ.. നിന്നെ ഞാൻ അങ്ങോട്ട് വിളിക്കാൻ നില്കേനീ… സാനി വളരെ പെട്ടന്ന് തന്നെ ഓരോന്ന് പറയുവാൻ തുടങ്ങി..
എടി.. ഇത് വേറെ നമ്പർ ആണ്.. ഇതിലേക്കു വിളിക്കണ്ട.. ഞാൻ ഇവിടെ എത്തി എന്ന് പറയാൻ വിളിച്ചത് ആണ്..
ആഹാ.. പുലർച്ചെ ഇവിടുന്ന് കടന്നു കളഞ്ഞ ആളാണ്.. ഇപ്പോഴാ വിളിക്കുന്നത്..
സോറി മുത്തേ.. വന്നപ്പോൾ മുതൽ ഓരോ പണിയിൽ ആണ്…