ടാ.. കുട്ടി.. ഇത് വേറെ എന്തോ ആണ്.. കളി പിടിച്ചിട്ടുണ്ടോൽ തീർച്ചയായും സാനി യുടെ മുബൈൽ ഓഫ് ആയിരിക്കും അല്ലേൽ അവളുടെ ഫോൺ മാറ്റാരുടെയെങ്കിലും കയ്യിൽ ആയിരിക്കും.. ഞാൻ ഒന്ന് വിളിക്കട്ടെ..
ടാ.. നീ നിന്റെ ഫോണിൽ നിന്നും വിളിക്കല്ലേ… ഇന്നാ ഇതിൽ നിന്ന് വിളി.. കുട്ടി അവന്റെ ഫോൺ എനിക്ക് നേരെ നീട്ടി കൊണ്ട് തന്നു..
ഇതിൽ നിന്ന് വിളിച്ചാൽ…
നീ വിളിച്ചോ കുഴപ്പമില്ല.. ഇത് എന്റെ വാടക വീട്ടിൽ നിന്ന ഏതോ ബീഹാറിയുടെ സിം ആണ്.. അവർ നാട്ടിൽ പോയപ്പോൾ അവിടെ നിന്നും കിട്ടിയതാണ്.. പിന്നെ നമ്മുടെ തരികിട പരിവാടി യൊക്കെ ഇതിൽ നടത്തുന്നതാണ് നല്ലത്..
ട്രിമ് ട്രിമ്.. കുട്ടി തന്ന ഫോണിൽ നിന്നും ഞാൻ സാനിയയുടെ ഫോണിലേക്കു വിളിക്കുവാൻ തുടങ്ങി.. ഒരു വട്ടം മുഴുവൻ അടിച്ചെങ്കിലും ഫോട്ടോ എടുത്തില്ല.. സ്വഭാവിക മായും എന്റെ ഉള്ളിൽ ഭയം നിറഞ്ഞു വരുവാൻ തുടങ്ങി..
ഞാൻ വീണ്ടും അടിക്കുവാൻ തുടങ്ങിയ ഉടനെ അപ്പുറത്ത് ഫോൺ എടുത്തു…
പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.. ഞാനും അത് പോലെ തന്നെ മിണ്ടാതെ നിന്നു… ആരാ എന്നറിഞ്ഞിട്ട് വേണം അടുത്ത തീരുമാനം എടുക്കാൻ..